കോൺഗ്രസിന് ആശ്വാസമായി ഇന്ത്യാ ടുഡേ സർവ്വെ; രാജസ്ഥാനിൽ അധികാരത്തുടർച്ചയെന്ന് പ്രവചനം

കോണ്‍ഗ്രസ് 106 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തുമെന്നാണ് ഇന്ത്യാ ടുഡേയുടെ പ്രവചനം
കോൺഗ്രസിന് ആശ്വാസമായി ഇന്ത്യാ ടുഡേ സർവ്വെ; രാജസ്ഥാനിൽ അധികാരത്തുടർച്ചയെന്ന് പ്രവചനം

ന്യൂഡൽഹി: രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് ഇന്ത്യാ ടുഡേ എക്‌സിറ്റ് പോള്‍ ഫലം. കോണ്‍ഗ്രസ് 86 മുതല്‍ 106 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തുമെന്നാണ് ഇന്ത്യാ ടുഡേയുടെ പ്രവചനം. ബിജെപി 80 മുതല്‍ 100 സീറ്റുകള്‍ വരെ നേടുമെന്നും ഇന്ത്യാ ടുഡേ ഫലം പ്രവചിക്കുന്നു. മറ്റുള്ളവര്‍ 9 മുതല്‍ 18വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.

രാജസ്ഥാനില്‍ 2018ല്‍ കോണ്‍ഗ്രസ് 100 സീറ്റ് നേടിയായിരുന്നു അധികാരത്തില്‍ തിരിച്ചെത്തിയത്. ബിജെപി 73 സീറ്റുകളിലാണ് വിജയിച്ചത്. വിജയിച്ച 13 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളില്‍ 10 പേരും കോണ്‍ഗ്രസ് വിമതരായിരുന്നു. ബിഎസ്പി 6 സീറ്റുകളിലും സിപിഐഎം 2 സീറ്റുകളിലും വിജയിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com