രാജസ്ഥാനിൽ ബിജെപിക്ക് ഭരണം പ്രവചിച്ച് ടൈംസ് നൗ എക്‌സിറ്റ് പോള്‍

ബിജെപി 108 മുതൽ 128 വരെ സീറ്റുകളോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് ടൈംസ് നൗ പ്രവചിക്കുന്നത്
രാജസ്ഥാനിൽ ബിജെപിക്ക് ഭരണം പ്രവചിച്ച് ടൈംസ് നൗ എക്‌സിറ്റ് പോള്‍

ന്യൂഡൽഹി: രാജസ്ഥാനില്‍ ബിജെപിക്ക് ഭരണം പ്രവചിച്ച് ടൈംസ് നൗ എക്‌സിറ്റ് പോള്‍. ബിജെപി 108 മുതൽ 128 വരെ സീറ്റുകളോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് ടൈംസ് നൗ പ്രവചിക്കുന്നത്. കോൺഗ്രസിന് 56 മുതൽ 72 വരെ സീറ്റുകളാണ് ടൈംസ് നൗ പ്രവചിക്കുന്നത്. മറ്റുള്ളവർ 13-21 വരെ സീറ്റുകളില്‍ വിജയിക്കുമെന്നും ടൈംസ് നൗവിൻ്റെ എക്സിറ്റ് പോൾ ഫലം.

രാജസ്ഥാനില്‍ 2018ല്‍ കോണ്‍ഗ്രസ് 100 സീറ്റ് നേടിയായിരുന്നു അധികാരത്തില്‍ തിരിച്ചെത്തിയത്. ബിജെപി 73 സീറ്റുകളിലാണ് വിജയിച്ചത്. വിജയിച്ച 13 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളില്‍ 10 പേരും കോണ്‍ഗ്രസ് വിമതരായിരുന്നു. ബിഎസ്പി 6 സീറ്റുകളിലും സിപിഐഎം 2 സീറ്റുകളിലും വിജയിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com