മദ്യനയ അഴിമതിക്കേസ്; മനീഷ് സിസോദിയയ്ക്ക് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി

കേസിന്റെ വിചാരണ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നത് കണക്കിലെടുത്താണ് തീരുമാനം
മദ്യനയ അഴിമതിക്കേസ്; മനീഷ് സിസോദിയയ്ക്ക് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് തിരിച്ചടി. ജാമ്യഹര്‍ജി സുപ്രീംകോടതി തള്ളി. കേസിന്റെ വിചാരണ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നത് കണക്കിലെടുത്താണ് തീരുമാനം. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വിഎന്‍ ഭട്ടി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ജാമ്യാപേക്ഷകളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. മദ്യനയം രൂപീകരിച്ചതിലൂടെ ആം ആദ്മി പാര്‍ട്ടിയും മനീഷ് സിസോദിയ ഉള്‍പ്പടെയുള്ളവരും സാമ്പത്തിക നേട്ടമുണ്ടാക്കി എന്നാണ് അന്വേഷണ ഏജന്‍സികളുടെ ആക്ഷേപം. മനീഷ് സിസോദിയ എല്ലാ നടപടിക്രമങ്ങളിലും ഭാഗമായിരുന്നില്ല എന്നാണ് സുപ്രിംകോടതി നേരത്തെ ഹര്‍ജി പരിഗണിക്കവെ നിരീക്ഷിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com