ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ അംഗങ്ങളുടെ പ്രായപരിധി ഉയര്‍ത്തും; യോഗത്തില്‍ തീരുമാനം

അപ്പലേറ്റ് ട്രിബ്യൂണല്‍ അധ്യക്ഷന്റെ പ്രായപരിധി 67ല്‍ നിന്ന് 70 വയസാക്കി.
ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ അംഗങ്ങളുടെ പ്രായപരിധി ഉയര്‍ത്തും; യോഗത്തില്‍ തീരുമാനം

ന്യൂഡല്‍ഹി: ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ അംഗങ്ങളുടെ പ്രായപരിധി ഉയര്‍ത്താന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. അപ്പലേറ്റ് ട്രിബ്യൂണല്‍ അധ്യക്ഷന്റെ പ്രായപരിധി 67ല്‍ നിന്ന് 70 വയസാക്കി. അംഗങ്ങളുടേത് 65ല്‍ നിന്ന് 67 ആക്കിയും പ്രായപരിധി ഉയര്‍ത്തി.

ട്രിബ്യൂണല്‍ അംഗങ്ങളുടെ കുറഞ്ഞ പ്രായപരിധി 50 വയസാണ്. 10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള അഭിഭാഷകനെ ജുഡീഷ്യല്‍ അംഗമായി നിയമിക്കാം.

സംസ്ഥാനത്ത് ഒരു ട്രിബ്യൂണലില്‍ നാല് അംഗങ്ങളുണ്ടാകും. നാലംഗ ട്രിബ്യൂണലിലെ രണ്ടുപേര്‍ ജുഡീഷ്യല്‍ അംഗങ്ങളും മറ്റുള്ളവര്‍ ടെക്നിക്കല്‍ അംഗങ്ങളുമായിരിക്കും. ഹൈക്കോടതി ജഡ്ജി യോഗ്യതയായിരിക്കും ജുഡീഷ്യല്‍ അംഗങ്ങള്‍ക്ക് വേണ്ടത്. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ, ഏതെങ്കിലും സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി എന്നവരടങ്ങിയ സമിതി ജുഡീഷ്യല്‍ അംഗങ്ങളെ തെരഞ്ഞെടുക്കും. ടെക്നിക്കല്‍ അംഗങ്ങളില്‍ ഒരാള്‍ സംസ്ഥാന സര്‍വീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിലും മറ്റൊരാള്‍ കേന്ദ്ര സര്‍വീസില്‍ അഡീഷണല്‍ സെക്രട്ടറി റാങ്കിലും പ്രവര്‍ത്തിക്കുന്നവരായിരിക്കും.

കേന്ദ്ര സര്‍ക്കാരില്‍ ജോയിന്റ് കമീഷണര്‍, അഡീഷണല്‍ കമീഷണര്‍, കമീഷണര്‍ തസ്തികളിലെ ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കുന്നു. ജിഎസ്ടി നിയമപ്രകാരം ഇവര്‍ക്കുമുകളില്‍ രണ്ടാംതലത്തിലാണ് അപ്പലേറ്റ് ട്രിബ്യൂണല്‍ പ്രവര്‍ത്തിക്കേണ്ടത്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Related Stories

No stories found.
logo
Reporter Live
www.reporterlive.com