ജോലിക്ക് പകരം ഭൂമി കോഴക്കേസിൽ ലാലു പ്രസാദ് യാദവിന് ജാമ്യം

മുന്‍ ബിഹാര്‍ മുഖ്യമന്ത്രി റാബ്രി ദേവിക്കും ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനും ഈ കേസില്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്
ജോലിക്ക് പകരം ഭൂമി കോഴക്കേസിൽ ലാലു പ്രസാദ് യാദവിന് ജാമ്യം

ഡൽഹി: ജോലിക്ക് ഭൂമി കോഴക്കേസില്‍ മുന്‍ കേന്ദ്രറെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവിന് ജാമ്യം. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി റാബ്രി ദേവിക്കും ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനും ഈ കേസില്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. ദില്ലി റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. ആര്‍ജെഡി എംപി മിസാ ഭാരതിക്കും ജാമ്യം അനുവദിച്ചു.

ലാലു പ്രസാദ് കേന്ദ്ര റെയില്‍വേ മന്ത്രി ആയിരുന്ന സമയത്ത് റെയില്‍വേ ജോലിക്ക് പകരമായി ഭൂമി ഏറ്റെടുത്തുവെന്ന് ആരോപിച്ചായിരുന്നു കേസ്. 2004-2009 കാലത്ത് ലാലു പ്രസാദ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സോണുകളിലെ ഗ്രൂപ്പ് ഡി തസ്തികകളിലേക്ക് മാനദണ്ഡങ്ങളും നിയമന നടപടിക്രമങ്ങളും ലംഘിച്ച് നിയമനം നടത്തിയെന്നാണ് ആരോപണം. നിയമനത്തിന് പരസ്യമോ പൊതു അറിയിപ്പോ നല്‍കിയിരുന്നില്ല.

റെയില്‍വേ ഭൂമി തട്ടിപ്പ് കേസില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെയും കുടുംബത്തിന്റെയും ആറ് കോടി വില വരുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. ഡല്‍ഹിയിലെയും പട്‌നയിലെയും സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Related Stories

No stories found.
logo
Reporter Live
www.reporterlive.com