'നബിദിന ഘോഷയാത്രക്കുനേരെ കല്ലെറിഞ്ഞവരെ വെറുതെവിടില്ല'; 40 പേരെ അറസ്റ്റ് ചെയ്‌തെന്ന് സിദ്ധരാമയ്യ

ഒരു മതകീയ യാത്ര നടക്കുമ്പോള്‍ അതിനെതിരെ കല്ലെറിയുന്നത് നിയമത്തിനെതിരാണ്
'നബിദിന ഘോഷയാത്രക്കുനേരെ കല്ലെറിഞ്ഞവരെ വെറുതെവിടില്ല'; 40 പേരെ അറസ്റ്റ് ചെയ്‌തെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: നബിദിന ഘോഷയാത്രയ്ക്കുനേരെ കല്ലെറിഞ്ഞ സംഭവത്തില്‍ സംസ്ഥാനത്ത് 40 പേരെ അറസ്റ്റ് ചെയ്തതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇത്തരം സംഭവങ്ങളെ സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. ശിവമോഗയില്‍ നബിദിന ഘോഷയാത്രകള്‍ക്കുനേരെ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സിദ്ധരാമയ്യ. അറസ്റ്റിലായവര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളും.

ഒരു മതകീയ യാത്ര നടക്കുമ്പോള്‍ അതിനെതിരെ കല്ലെറിയുന്നത് നിയമത്തിനെതിരാണ്. ശിവമോഗ ഇപ്പോള്‍ പൂര്‍ണമായും സാധാരണനിലയിലെത്തിയിട്ടുണ്ട്. ആവശ്യമായ കാര്യങ്ങളെല്ലാം പൊലീസ് ചെയ്തിട്ടുണ്ട്. ശിവമോഗയില്‍ സമാധാനം നിലനിര്‍ത്താനുള്ള സാധ്യമായ നടപടികളെല്ലാം സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ശിവമോഗയിലെ രാഗി ഗുഡ്ഡയില്‍ നബിദിന ഘോഷയാത്രയ്ക്കു നേരെ കല്ലേറുണ്ടായത്.

പൊലീസിനുനേരെയും ആക്രമണമുണ്ടായി. ലാത്തിചാര്‍ജിലൂടെയാണ് പൊലീസ് അക്രമികളെ പിന്തിരിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് ശിവമോഗയില്‍ പൊലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Related Stories

No stories found.
logo
Reporter Live
www.reporterlive.com