ഇൻഡ്യയുടെ സീറ്റ് വിഭജന ചർച്ചകൾ സംസ്ഥാന തലത്തിൽ; ബിജെപിയെ പരാജയപ്പെടുത്തുന്നതാണ് പ്രധാനമെന്ന് ഡി രാജ

മറ്റ് വിഷയങ്ങൾക്കപ്പുറം ജനങ്ങളിലേക്കിറങ്ങുന്നതിനാണ് ഇടതു പാർട്ടികൾ പ്രാധാന്യം നൽകുന്നതെന്നും ഡി രാജ പറഞ്ഞു
ഇൻഡ്യയുടെ സീറ്റ് വിഭജന ചർച്ചകൾ സംസ്ഥാന തലത്തിൽ; ബിജെപിയെ പരാജയപ്പെടുത്തുന്നതാണ് പ്രധാനമെന്ന് ഡി രാജ

മുംബൈ: പ്രതിപക്ഷ സഖ്യമുന്നണി ഇൻഡ്യയുടെ സീറ്റ് വിഭജന ചർചകൾ സംസ്ഥാന തലങ്ങളിലെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ. മുന്നണിയെ ആര് നയിക്കുമെന്നതല്ല ബിജെപിയെ എങ്ങനെ പരാജയപ്പെടുത്തുമെന്നതാണ് പ്രധാനം. മറ്റ് വിഷയങ്ങൾക്കപ്പുറം ജനങ്ങളിലേക്കിറങ്ങുന്നതിനാണ് ഇടതു പാർട്ടികൾ പ്രാധാന്യം നൽകുന്നതെന്നും ഡി രാജ പറഞ്ഞു.

അതേസമയം ഇന്‍ഡ്യയുടെ മൂന്നാമത്തെ യോഗം ഇന്ന് മുംബൈയില്‍ ആരംഭിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതുമിനിമം പരിപാടിയുടെ രൂപീകരണവും സീറ്റ് വിഭജനത്തിനുള്ള പ്രാരംഭ ചര്‍ച്ചകളുമാവും പ്രധാന അജണ്ട. ഇന്‍ഡ്യ മുന്നണിയുടെ ലോഗോയും ഇന്ന് പുറത്തിറങ്ങും. ഇന്നും നാളെയുമായി മുംബെെയിലാണ് യോഗം നടക്കുന്നത്. ആറ് മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ 28 പാര്‍ട്ടികളുടെ 63 പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുക. മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി നേതൃത്വം ഒരുക്കുന്ന അത്താഴവിരുന്നില്‍ നേതാക്കള്‍ പങ്കെടുക്കും. ഘടകകക്ഷികള്‍ തമ്മിലുള്ള സുഗമമായ ഏകോപനത്തിനായി ഡല്‍ഹിയില്‍ ഒരു സെക്രട്ടറിയേറ്റ് രൂപീകരിക്കുന്നത് സംബന്ധിച്ചും ഇന്നത്തെ യോഗത്തില്‍ പ്രഖ്യാപനമുണ്ടായേക്കും. സഖ്യത്തെ ആര് നയിക്കുമെന്ന ചര്‍ച്ചയും നടക്കും.

സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കെ സി വേണുഗോപാല്‍, ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ, സജ്ഞയ് റാവത്ത്, മമതാ ബാനര്‍ജി, ഡെറക് ഒബ്രെയ്ന്‍, അഭിഷേക് ബാനര്‍ജി, എം കെ സ്റ്റാലിന്‍, ടി ആര്‍ ബാലു, അരവിന്ദ് കെജ്രിവാള്‍, ഭഗവന്ത് മന്‍, സജ്ഞയ് സിംഗ്, രാഘവ് ഛദ്ദ, നിതീഷ് കുമാര്‍, ലലന്‍ സിംഗ്, സജ്ഞയ് കുമാര്‍ സിംഗ്, ലാലു പ്രസാദ് യാദവ്, തേജസ്വി യാദവ്, മനോജ് ജാ. സജ്ഞയ് യാദവ്, ഹേമന്ദ് സോറന്‍, അഭിഷേക് പ്രസാദ്, സുനില്‍ കുമാര്‍ ശ്രീവാസ്ത, ശരദ് പവാര്‍, സുപ്രിയ സുലേ, ജയന്ത് പട്ടീല്‍, അഖിലേഷ് യാദവ്, രാംഗോപാല്‍ യാദവ്, കിരണ്‍മോയ് നന്ദ, അബു അസ്മി, ജയന്ത് സിംഗ് ചൗദരി, ഷാഹിദ് സിദ്ദീഖി, കൃഷ്ണ പട്ടേല്‍, പങ്കജ് നിരജ്ഞന്‍, ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, ഇല്‍തിജ മുഫ്തി, സീതാറാം യെച്ചൂരി, അശോക് ദവാലെ, ഡി രാജ, ബിനോയ് വിശ്വം, ബാലചന്ദ്ര കാഗോ, മനോജ് ഭട്ടാചാര്യ, ജി ദേവരാജന്‍, വൈകോ എംപി. തോല്‍ തിരുമാവാലവന്‍, എം ദയാലന്‍, ഡി രവികുമാര്‍, ഈശ്വരന്‍ രാമസ്വാമി, ദിപങ്കര്‍ ഭട്ടാചാര്യ, വി അരുണ്‍കുമാര്‍, എം എച്ച് ജവാഹിറുള്ള, ഖാദര്‍ മൊയിദീന്‍, പി കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ജോസ് കെ മാണി, പി സി തോമസ്, ജയന്ത് പട്ടീല്‍ എന്നിവര്‍ പങ്കെടുക്കും.

Story Highlights: India's seat sharing discussions at state level; D Raja says defeating BJP is important.

Related Stories

No stories found.
logo
Reporter Live
www.reporterlive.com