'ഫാസിസ്റ്റ് ബിജെപി' മുദ്രാവാക്യമുയർത്തുന്നത് കുറ്റകരമല്ല; മദ്രാസ് ഹൈക്കോടതി

'സോഫിയ ഒരു അക്രമവും നടത്തിയിട്ടില്ലാത്തതിനാൽ വെറും വാക്ക് ഉച്ചരിക്കുന്നത് വിമാനത്തിന്റെ സുരക്ഷയെ അപകടപ്പെടുത്താൻ സാധ്യതയില്ല'
'ഫാസിസ്റ്റ് ബിജെപി' മുദ്രാവാക്യമുയർത്തുന്നത് കുറ്റകരമല്ല; മദ്രാസ് ഹൈക്കോടതി

ചെന്നൈ: 'ഫാസിസ്റ്റ് ബിജെപി ഡൗൺ' മുദ്രാവാക്യമുയർത്തുന്നത് കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി. 'ഫാസിസ്റ്റ് ബിജെപി എന്ന മുദ്രാവാക്യം മാത്രമാണ് ഉയർത്തിയത്, ആ വാക്കുകൾ കുറ്റകരമല്ല, നിസ്സാര സ്വഭാവമുളളതാണെ'ന്നും മധുര ബെഞ്ചിലെ ജസ്റ്റിസ് പി ധനബാൽ ചൂണ്ടിക്കാട്ടി. തമിഴ്നാട് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷയും തെലങ്കാനയുടെ ​ഗവർണറും പോണ്ടിച്ചേരി ലഫ്റ്റനന്റ് ​ഗവർണറുമായ തമിഴിസൈ സൗന്ദരരാജനെതിരെ വിമാനത്തിൽവെച്ച് മുദ്രാവാക്യമുയർത്തിയ ലോയിസ് സോഫിയക്കെതിരായ എഫ്ഐആർ റദ്ദാക്കികൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

ഐപിസി സെക്ഷൻ 290 പ്രകാരം കുറ്റം ചുമത്താൻ മാത്രം ഒന്നുമില്ലെന്നും കോടതി നിരീക്ഷിച്ചു. ഐപിസി സെക്ഷൻ 209 (പൊതു ശല്യം), തമിഴ്‌നാട് സിറ്റി പൊലീസ് ആക്ടിലെ സെക്ഷൻ 75 (മദ്യപാനത്തിനോ പൊതുസ്ഥലങ്ങളിലെ കലാപത്തിനോ അസഭ്യം പറയുന്നതിനോ ഉള്ള പിഴ) എന്നിവ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി. ഐപിസി 505 (1) (ബി) പ്രകാരം സോഫിയയെ റിമാൻഡ് ചെയ്യാനും കോടതി വിസമ്മതിച്ചു.

ബിജെപിക്കെതിരെ വിമാനത്തിൽ വെച്ച് മുദ്രാവാക്യമുയർത്തിയ ലോയിസ് സോഫിയയെ അറസ്റ്റ് ചെയ്തിരുന്നു. സേഫ്റ്റി ഓഫ് സിവിൽ ഏവിയേഷൻ ആക്‌ട് 1982-ലെ നിയമവിരുദ്ധ നിയമങ്ങൾ അടിച്ചമർത്തൽ പ്രകാരം കേസെടുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. എന്നാൽ സോഫിയ ഒരു അക്രമവും നടത്തിയിട്ടില്ലാത്തതിനാൽ വെറും വാക്ക് ഉച്ചരിക്കുന്നത് വിമാനത്തിന്റെ സുരക്ഷയെ അപകടപ്പെടുത്താൻ സാധ്യതയില്ലെന്ന് കോടതി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com