'സന്യാസിമാരുടെ കാൽ തൊട്ട് വന്ദിക്കുന്നത് ശീലം'; വിവാദത്തിൽ പ്രതികരിച്ച് രജനികാന്ത്

സന്യാസിമാരുടെയും യോഗികളുടെയും കാൽതൊട്ട് വന്ദിക്കുന്നത് തന്റെ ശീലമാണ് എന്നാണ് രജനികാന്തിന്റെ പ്രതികരണം
'സന്യാസിമാരുടെ കാൽ തൊട്ട് വന്ദിക്കുന്നത് ശീലം'; വിവാദത്തിൽ പ്രതികരിച്ച് രജനികാന്ത്

നടൻ രജനികാന്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽതൊട്ട് വന്ദിച്ചത് വിവാദമായിരുന്നു. നടന്റെ പ്രവർത്തിക്കെതിരെ ഏറേ വിമർശനങ്ങളും വന്നു. ഇപ്പോഴിതാ വിവാദത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രജനികാന്ത്.

സന്യാസിമാരുടെയും യോഗികളുടെയും കാൽതൊട്ട് വന്ദിക്കുന്നത് തന്റെ ശീലമാണ്. അവർ തന്നേക്കാൾ പ്രായം കുറഞ്ഞവരാണെങ്കിലും അത് തന്നെ ചെയ്യും. അതാണ് അന്നും ചെയ്തത് എന്നാണ് രജനികാന്തിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം ജയിലർ സിനിമ യോഗി ആദിത്യനാഥിനൊപ്പം കാണുന്നതിനായാണ് രജനികാന്ത് യുപിയിലെത്തിയത്. യോഗിയെ കണ്ടപ്പോൾ താരം അഭിവാദ്യം ചെയ്യുകയും കാൽതൊട്ട് വന്ദിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഹിമാലയൻ സന്ദർശനത്തിന് ശേഷമാണ് രജനികാന്ത് യുപിയിലെത്തിയത്.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് രജനിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്. നടനേക്കാൾ പ്രായക്കുറവുള്ള ഒരാളെ കാൽതൊട്ടു വന്ദിക്കുന്നത് അംഗീകരിക്കാനാകില്ല എന്നാണ് രജനികാന്തിന്റെ ആരാധകരുടെ പ്രതികരണം. വിദ്വേഷ പ്രസംഗങ്ങൾക്ക് പേരുകേട്ട ഒരാളുടെ കാൽക്കൽ വീഴുന്ന ഒരു തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ, ദക്ഷിണേന്ത്യയുടെ അഭിമാനം നഷ്ടപ്പെടുത്തുകയാണെന്നും പ്രതികരണങ്ങളെത്തിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com