'അത് കേരളത്തിലെ ചായക്കടക്കാരന്‍'; ട്രോളുകള്‍ ഏത് ചായക്കടക്കാരനെയാണ് കണ്ടതെന്ന് പ്രകാശ് രാജ്

'വിക്രം ലാന്‍ഡറിന്റെ ചന്ദ്രനില്‍ നിന്നുള്ള ആദ്യ ചിത്രം' എന്ന തലക്കെട്ടോടെ നടന്‍ ട്വീറ്റ് ചെയ്ത ചായക്കടക്കാരന്റെ ചിത്രം ഉപയോഗിച്ചായിരുന്നു ഒരു വിഭാഗത്തിന്റെ വിമര്‍ശനം.
'അത് കേരളത്തിലെ ചായക്കടക്കാരന്‍'; ട്രോളുകള്‍ ഏത് ചായക്കടക്കാരനെയാണ് കണ്ടതെന്ന് പ്രകാശ് രാജ്

ചെന്നൈ: ചന്ദ്രയാന്‍ ദൗത്യത്തെ പരിഹസിച്ചെന്ന് ആരോപിച്ച് തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി നടന്‍ പ്രകാശ് രാജ്. തന്റെ ട്വീറ്റ് ഒരു തമാശ മാത്രമായിരുന്നുവെന്നാണ് പ്രകാശ് രാജിന്റെ വിശദീകരണം.

'വിക്രം ലാന്‍ഡറിന്റെ ചന്ദ്രനില്‍ നിന്നുള്ള ആദ്യ ചിത്രം' എന്ന തലക്കെട്ടോടെ നടന്‍ ട്വീറ്റ് ചെയ്ത ചായക്കടക്കാരന്റെ ചിത്രം ഉപയോഗിച്ചായിരുന്നു ഒരു വിഭാഗത്തിന്റെ വിമര്‍ശനം. നേരത്തെ പോസ്റ്റ് ചെയ്ത ചിത്രം റീ ട്വീറ്റ് ചെയ്തു കൊണ്ടാണ് പ്രകാശ് രാജിന്റെ വിശദീകരണം.

വെറുപ്പ് വെറുപ്പിനെ മാത്രമേ കാണൂ. ആംസ്‌ട്രോങ്ങിന്റെ കാലത്തുള്ള തമാശയാണ് പറഞ്ഞത്. കേരളത്തിലെ ചായവില്‍പ്പനക്കാരനെയാണ് ആഘോഷിച്ചത്. ട്രോളുകള്‍ ഏത് ചായവില്‍പ്പനക്കാരനെയാണ് കണ്ടതെന്നും അദ്ദേഹം ചോദിച്ചു.

ഒരു കാര്യം പറഞ്ഞതിലെ തമാശയെന്താണെന്ന് മനസിലാക്കിയില്ലെങ്കില്‍ ആ തമാശ നിങ്ങളെക്കുറിച്ചാണ്. വളരൂ എന്നും പ്രകാശ് രാജ് തന്റെ വിശദീകരണ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. ജസ്റ്റ് ആസ്‌കിങ് എന്നാണ് കുറിപ്പിന് അദ്ദേഹം നല്‍കിയിരിക്കുന്ന ഹാഷ്ടാഗ്. ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ പങ്കുവെച്ച വീഡിയോയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com