'ലക്ഷ്യം രാജസ്ഥാന്‍ തിരഞ്ഞെടുപ്പോ?'; സ്വാതന്ത്ര്യ ദിനത്തിലെ മോദിയുടെ തലപ്പാവുകള്‍

നരേന്ദ്രമോദി രാജസ്ഥാനി ബന്ധാനി പ്രിന്റിനോട് സാമ്യമുള്ള തലപ്പാവ് ധരിച്ചാണ് എത്തിയത്
'ലക്ഷ്യം രാജസ്ഥാന്‍ തിരഞ്ഞെടുപ്പോ?'; സ്വാതന്ത്ര്യ ദിനത്തിലെ മോദിയുടെ തലപ്പാവുകള്‍

ഈ വര്‍ഷം സ്വാതന്ത്ര്യദിനത്തിന്റെ 76-ാം വാര്‍ഷികം ആഘോഷിക്കുന്നതിനായി, പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനി ബന്ധാനി പ്രിന്റിനോട് സാമ്യമുള്ള തലപ്പാവ് ധരിച്ചാണ് എത്തിയത്. എല്ലാ വര്‍ഷവും സ്വാതന്ത്ര്യദിനത്തില്‍ മോദി ധരിക്കുന്ന വസ്ത്രങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ഘടകങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്.

2022: ദേശീയ പതാകയുടെ നിറങ്ങള്‍

2022 ല്‍ പ്രധാനമന്ത്രി ദേശീയ പതാകയുടെ നിറം പ്രതിഫലിപ്പിക്കുന്ന ഓറഞ്ച്, പച്ച വരകള്‍ കൊണ്ട് അലങ്കരിച്ച വെള്ള തലപ്പാവാണ് ധരിച്ചത്. അതിനൊപ്പം ധരിച്ച വെള്ള കുര്‍ത്തയും നീല കോട്ടിയും ദേശസ്നേഹത്തെ ഉള്‍ക്കൊള്ളുന്നതാണെന്ന് ആരാധകര്‍ പറയുന്നു.

2021: കുങ്കുമപ്പൂവിന്റെ നിറം

2021 ല്‍ മോദി ധരിച്ചിരുന്നത് രാജകീയവും എന്നാല്‍ പരമ്പരാഗതവുമായ ശൈലിയിലുള്ള കാവി കോലാപുരി മോഡല്‍ തലപ്പാവ് ആയിരുന്നു.

2020: കൊവിഡ് കാലത്ത്

കൊവിഡ് -19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ആ വര്‍ഷം മോദി ധരിച്ചത് ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള തലപ്പാവാണ്. ഇളം മഞ്ഞ നിറത്തില്‍ പകുതി കൈയുള്ള കുര്‍ത്തയും വെള്ള പാന്റുമായിരുന്നു വസ്ത്രം. വായും മൂക്കും മറയ്ക്കാനുള്ള ഒരു സ്‌കാര്‍ഫും കൂടെ ചേര്‍ത്തു.

2019: 'പച്രംഗി' ശൈലി

2019 ല്‍ ആഘോഷവേളയില്‍ പഞ്ചവര്‍ണങ്ങളുടെ പ്രതീകമായ ഒരു 'പച്രംഗി' ശിരോവസ്ത്രം മോദിയുടെ തലയില്‍ അലങ്കരിച്ചിരുന്നു. ഒപ്പം വെള്ള കുര്‍ത്തയും ബോട്ടവും ശ്രദ്ധ നേടി

2018: 'ലെഹാരിയ' ശൈലി

2018-ല്‍, കുങ്കുമ നിറത്തിലുള്ള 'ലെഹാരിയ' തലപ്പാവാണ് മോദി ധരിച്ചത്. പാരമ്പര്യം വിളിച്ചോതുന്ന വെള്ള വസ്ത്രവും ധരിച്ചു.

2017: ഷേഡ്‌സ് ഓഫ് ഗോള്‍ഡ്

2017-ല്‍ മോദിയുടെ വസ്ത്രധാരണത്തില്‍ സ്വര്‍ണ്ണ നിറങ്ങള്‍ ഇടം പിടിച്ചു. സ്വര്‍ണ്ണ നിറത്തിലുള്ള കുര്‍ത്തയും സങ്കീര്‍ണ്ണമായ എംബ്രോയ്ഡറി ചെയ്ത ചുവപ്പും മഞ്ഞയും തലപ്പാവുമായിരുന്നു വേഷം.

2016: നിറങ്ങളുടെ സംയോജനം

2016-ലെ ചടങ്ങില്‍ പ്രധാനമന്ത്രി മോദി തിരഞ്ഞെടുത്തത് ചുവപ്പ്, ഓറഞ്ച്, പിങ്ക് നിറങ്ങളിലുള്ള ബഹുവര്‍ണ്ണ തലപ്പാവാണ്. ഒപ്പം വെളുത്ത കുര്‍ത്തയും.

2015: കടുക് നിറം

2015-ല്‍ കടുക് നിറത്തിലുള്ള തലപ്പാവിനൊപ്പം മള്‍ട്ടി-കളര്‍ ഫുള്‍സ്ലീവ് കുര്‍ത്തയും
ധരിച്ചു.

2014: ഒരു പ്രതീകാത്മക തുടക്കം

മോദി ധരിക്കുന്ന തലപ്പാവുകള്‍ക്ക് പിന്നില്‍ ചില രാഷ്ട്രീയ സൂചനകളുണ്ടെന്നാണ് നിരവധി പേര്‍ ട്വിറ്ററില്‍ ഉള്‍പ്പടെ അഭിപ്രായപ്പെടുന്നത്. ഇത്തവണ രാജസ്ഥാന്‍ തലപ്പാവ് ധരിച്ചത് രാജിസ്ഥാനിലെ പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്നാണ് ചിലരുടെ വാദം. 2024-ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ സ്വാതന്ത്ര്യ ദിന പ്രസംഗമാണ് മോദി നടത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com