സ്വാതന്ത്ര്യ പുലരിയിൽ രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യും

കഴിഞ്ഞ ഒമ്പത് വർഷത്തെ സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിവരിക്കുന്നതിനൊപ്പം പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങളും സ്വാതന്ത്ര്യ ദിനത്തിൽ മോദി നടത്തിയേക്കും
സ്വാതന്ത്ര്യ പുലരിയിൽ രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: രാജ്യത്തിന്റെ 77-ാമത് സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്ഘട്ടില്‍ മഹാത്മഗാന്ധിയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തിയത്. ദേശീയ പതാക ഉയർത്തിയ ശേഷം രാവിലെ 7.30ന് മോദി പ്രസംഗിക്കും. പത്താം തവണയാണ് മോദി പതാക ഉയർത്തുന്നത്. കഴിഞ്ഞ ഒമ്പത് വർഷത്തെ സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിവരിക്കുന്നതിനൊപ്പം പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങളും സ്വതന്ത്യ ദിനത്തിൽ മോദി നടത്തിയേക്കും. കനത്ത സുരക്ഷയാണ് ‍ഡൽഹിയിലും അതിർത്തി പ്രദേശങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നത്.

സെൻട്രൽ വിസ്ത നിർമ്മാണത്തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, അധ്യാപകർ, നഴ്സുമാർ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പദ്ധതിയിൽ നിന്ന് 250 പേർ തുട‌ങ്ങി 1800 ആളുകള്‍ ചെങ്കോട്ടയിൽ പ്രത്യേക ക്ഷണിതാക്കളായി എത്തും. ആഘോഷം തീരുന്നത് വരെ ചെങ്കോട്ടയ്ക്ക് സമീപം ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. മുഖം തിരിച്ചറിയൽ സംവിധാനവും വീഡിയോ അനലറ്റിക് സംവിധാനവുമുള്ള 1000 ക്യാമറകളാണ് ചെങ്കോട്ടയിലും പരിസരത്തും സ്ഥാപിച്ചിരിക്കുന്നത്.

ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിലും പരിസരപ്രദേശങ്ങളിലും പതിനായിരത്തിലധികം ഉദ്യോഗസ്ഥരുമായി വൻ സുരക്ഷയാണ് ഡൽഹിയിലുടനീളം ഒരുക്കിയിരിക്കുന്നത്.

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് വിവിധ പരിപാടികളാണ് നടത്തുന്നത്. രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തും. തുടർന്ന് വിവിധ സേനാവിഭാ​ഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും. 9.30 ന് രാജ്ഭവനിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തും. നിയമസഭയിൽ സ്പീക്കർ എ എൻ ഷംസീർ പതാക ഉയർത്തും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com