അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി ഇന്ന് മറുപടി പറയും; വിശ്വാസ വോട്ടെടുപ്പ് ഇന്ന്

രാഹുലിന്റെ പ്രസംഗത്തിനിടെ ഭരണപക്ഷം ബഹളം തുടരുകയായിരുന്നു.
അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി ഇന്ന് മറുപടി പറയും; വിശ്വാസ വോട്ടെടുപ്പ് ഇന്ന്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് എതിരായ അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി പറയും. വൈകിട്ട് 4 മണിക്കാണ് ലോക്‌സഭയില്‍ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം. ഇന്നലെ പ്രധാനമന്ത്രിയേയും കേന്ദ്ര സര്‍ക്കാരിനേയും കടന്നാക്രമിച്ച് സംസാരിച്ച രാഹുല്‍ ഗാന്ധിക്കും പ്രതിപക്ഷത്തിനും അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കുന്നതാകും പ്രധാനമന്ത്രിയുടെ പ്രസംഗം.

മനീഷ് തിവാരി അടക്കമുള്ള നേതാക്കള്‍ പ്രതിപക്ഷത്ത് നിന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അടക്കമുള്ളവര്‍ ഭരണ പക്ഷത്ത് നിന്നും ഇന്ന് സംസാരിക്കും. സര്‍ക്കാരിന് കൃത്യമായ ഭൂരിപക്ഷം ഉള്ളതിനാല്‍ അവിശ്വാസ പ്രമേയം പരാജയപ്പെടും എന്ന് ഉറപ്പാണ്.

എന്‍ഡിഎക്ക് 331 എംപിമാരുടെ പിന്തുണയാണുള്ളത്. ബിജെപിക്ക് മാത്രം 303 എംപിമാരുണ്ട്. പ്രതിപക്ഷ സഖ്യത്തിന് ഉറപ്പുവരുത്താനായിട്ടുള്ളത് 144 അംഗങ്ങളുടെ പിന്തുണ മാത്രമാണ്. ഇരു സഖ്യങ്ങളിലും പെടാത്ത 70 എംപിമാരാണ് ലോക്‌സഭയിലുള്ളത്. എന്നാല്‍ ഇവരില്‍ ഭൂരിപക്ഷവും എന്‍ഡിഎയെ പിന്തുണക്കുന്നവരാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് രണ്ടാം തവണയാണ് അവിശ്വാസ പ്രമേയത്തെ നേരിടുന്നത്. 2018ല്‍ ആയിരുന്നു മോദി സര്‍ക്കാരിനെതിരെയുള്ള ആദ്യ അവിശ്വാസ പ്രമേയം. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അന്നത്തെ അവിശ്വാസ പ്രമേയം.

വിശ്വാസ പ്രമേയം പരാജയപ്പെട്ടാലും വിഷയം ഉയര്‍ത്തി ശക്തമായ പ്രതിപക്ഷം രാജ്യത്ത് ഉണ്ട് എന്ന് ബോധ്യപ്പെടുത്തലാണ് 'ഇന്ത്യ' കൂട്ടായ്മ ലക്ഷ്യമിട്ടത്. അതേസമയം രാജ്യസഭയില്‍ മണിപ്പൂര്‍ വിഷയം ഉയര്‍ത്തി പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കും.

അതേസമയം രാജ്യസഭയില്‍ മണിപ്പൂര്‍ വിഷയം ഉയര്‍ത്തി പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കും. വിശ്വാസ പ്രമേയം പരാജയപ്പെട്ടാലും വിഷയം ഉയര്‍ത്തി ശക്തമായ പ്രതിപക്ഷം രാജ്യത്ത് ഉണ്ട് എന്ന് ബോധ്യപ്പെടുത്തലാണ് 'ഇന്ത്യ' കൂട്ടായ്മ ലക്ഷ്യമിട്ടത്.

തന്റെ അംഗത്വം തിരിച്ചുതന്നതില്‍ നന്ദിയെന്ന് പറഞ്ഞാണ് രാഹുല്‍ ഗാന്ധി ഇന്നലെ തന്റെ പ്രസംഗം ആരംഭിച്ചത്. ഇന്നത്തെ തന്റെ പ്രസംഗം അദാനിയെക്കുറിച്ചല്ലെന്ന് രാഹുല്‍ പറഞ്ഞു. രാഹുല്‍ സംസാരിക്കുന്നതിനിടെ സഭയില്‍ ബഹളം ഉണ്ടായി. ബിജെപി അംഗങ്ങള്‍ ക്വിറ്റ് ഇന്‍ഡ്യ മുദ്രാവാക്യം മുഴക്കി ബഹളം വെക്കുകയായിരുന്നു. റൂമിയെ ഉദ്ധരിച്ചാണ് രാഹുല്‍ സംസാരിച്ചു തുടങ്ങിയത്.

'ഞാന്‍ ഇന്ന് സംസാരിക്കാന്‍ പോകുന്നത് ഹൃദയത്തില്‍ നിന്നാണ്. ഹൃദയത്തിന്റെ ഭാഷ ഹൃദയങ്ങള്‍ കേള്‍ക്കും. ഇന്ന് ഭയക്കേണ്ടതില്ല. അ?ദാനിയെക്കുറിച്ചല്ല ഞാന്‍ പറയുക. രാജ്യത്തെ അറിഞ്ഞുള്ള എന്റെ യാത്ര അവസാനിച്ചിട്ടില്ല. ഭാരതത്തിന്റെ ഒരറ്റം മുതല്‍ അങ്ങേയറ്റം വരെ ഞാന്‍ യാത്ര ചെയ്തു. കശ്മീര്‍ വരെ സഞ്ചരിച്ചു. യാത്രയുടെ ലക്ഷ്യം പലരും ചോദിച്ചു. എന്റെ യാത്ര ഇനിയും തുടരും. ഭാരത് ജോഡോയില്‍ നിന്ന് നിരവധി കാര്യങ്ങള്‍ പഠിച്ചു. യാത്ര ആരംഭിച്ചപ്പോള്‍ എനിക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍, പ്രതിസന്ധികളില്‍ ഏതെങ്കിലും ഒരു ശക്തി എന്റെ സഹായത്തിന് വരും. .

മോദിയുടെ ജയിലില്‍ പോകാനും ഞാന്‍ തയ്യാറാണ്. പത്തുവര്‍ഷമായി ബിജെപി സര്‍ക്കാര്‍ എന്നെ ഉപദ്രവിക്കുന്നു, അപകീര്‍ത്തിപ്പെടുത്തുന്നു. കുറച്ചുദിവസം മുമ്പ് ഞാന്‍ മണിപ്പൂരില്‍ പോയിരുന്നു. അവിടെ ക്യാംപുകളില്‍ പോയി ഞാന്‍ സ്ത്രീകളോട് സംസാരിച്ചു, അവര്‍ പറഞ്ഞതൊക്കെ കേട്ടു. കുട്ടികളോട് സംസാരിച്ചു. നമ്മുടെ പ്രധാനമന്ത്രി ഇതുവരെ അവിടെ പോയിട്ടില്ല. മണിപ്പൂരെന്താ ഇന്ത്യയില്‍ അല്ലേ.മകന്റെ മൃതദേഹത്തിന് കാവലിരിക്കേണ്ടി വന്ന ഒരമ്മയെ ഞാന്‍ കണ്ടു, അവരോട് സംസാരിച്ചു. നേരിട്ട അതിക്രമത്തെപ്പറ്റി പറയുമ്പോള്‍ സ്ത്രീകള്‍ തളര്‍ന്നുവീഴുകയാണ്.

ബിജെപി മണിപ്പൂരിനെ രണ്ടായി വിഭജിച്ചു. മണിപ്പൂരില്‍ ഭാരതത്തെ കൊന്നു. ഭാരതം ജനങ്ങളുടെ ശബ്ദമാണ്. ആ ശബ്ദമാണ് മണിപ്പൂരില്‍ നിങ്ങള്‍ ഇല്ലാതാക്കിയത്. ഭാരതമാതാവിനെയാണ് നിങ്ങള്‍ കൊലപ്പെടുത്തിയത്. ഓരോ ദിവസവും നിങ്ങള്‍ അതിക്രമം നടത്തുമ്പോള്‍ ഭാരതമെന്ന മാതാവിനെയാണ് നിങ്ങള്‍ ഇല്ലാതാക്കുന്നത്. ഭാരതമാതാവിന്റെ കൊലയാളികളാണ് നിങ്ങള്‍. രാജ്യം മുഴുവന്‍ നിങ്ങള്‍ കത്തിക്കുകയാണ്. നിങ്ങള്‍ രാജ്യദ്രോഹികളാണ്'-രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി രാവണനെപ്പോലെയാണെന്നും രാഹുല്‍ ആരോപിച്ചു. മോദി കേള്‍ക്കുന്നത് ഭാരതത്തെയല്ല, അമിത് ഷായെയും ഗൗതം അദാനിയെയും മാത്രമാണ്. രാവണനും അങ്ങനെയായിരുന്നു, രണ്ടു പേരെ മാത്രമാണ് കേട്ടത്. വിഭീഷണനെയും മേഘനാദനെയും മാത്രം. രാഹുല്‍ പറഞ്ഞു.

രാഹുലിന്റെ പ്രസംഗത്തിനിടെ ഭരണപക്ഷം ബഹളം തുടരുകയായിരുന്നു. ശക്തമായ പ്രതിഷേധത്തിനിടെയാണ് രാഹുല്‍ പ്രസംഗം പൂര്‍ത്തിയാക്കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com