ട്വിറ്ററിലും 'അയോഗ്യന്‍' വെട്ടി രാഹുല്‍

പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കെയാണ് രാഹുല്‍ ഗാന്ധിയുടെ അംഗത്വം പുന:സ്ഥാപിച്ചു കൊണ്ട് ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയത്.
ട്വിറ്ററിലും 'അയോഗ്യന്‍' വെട്ടി രാഹുല്‍

ന്യൂഡല്‍ഹി: ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ബയോ തിരുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മെമ്പര്‍ ഓഫ് പാര്‍ലമെന്റ് എന്നാണ് ഇപ്പോള്‍ തിരുത്തിയെഴുതിയിരിക്കുന്നത്. ലോക്‌സഭയില്‍ നിന്നും അയോഗ്യത കല്‍പ്പിച്ചതിന് പിന്നാലെ രാഹുല്‍ ട്വിറ്റര്‍ ബയോയില്‍ ഡിസ്‌ക്വാളിഫൈഡ് എംപി എന്ന് മാറ്റിയിരുന്നു. ഇന്ന് രാവിലെ ലോക്‌സഭാ സെക്രട്ടറിയേറ്റ് ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെയാണ് ട്വിറ്റര്‍ ബയോയും മാറ്റിയത്.

പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കെയാണ് രാഹുല്‍ ഗാന്ധിയുടെ അംഗത്വം പുന:സ്ഥാപിച്ചു കൊണ്ട് ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയത്. രാവിലെ രേഖകളെല്ലാം പരിശോധിച്ച് ഉറപ്പ് വരുത്തി സ്പീക്കറുടെ അനുമതിയോടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ അംഗത്വം പുന:സ്ഥാപിക്കാനുള്ള ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. നേരത്തെ അംഗത്വം റദ്ദാക്കിയ വിജ്ഞാപനം ഇറക്കിയതിനാല്‍ രാഹുല്‍ ഗാന്ധിയുടെ അംഗത്വം പുന:സ്ഥാപിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങിയാല്‍ മാത്രമെ രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭാ നടപടിക്രമങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കുമായിരുന്നുള്ളു.

രാഹുലിന്റെ അംഗത്വം പുന:സ്ഥാപിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങിയതോടെ എഐസിസി ഓഫീസില്‍ വലിയ ആഘോഷങ്ങളാണ് അരങ്ങേറിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com