ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ഭീകരനെ സൈന്യം വധിച്ചു

പ്രദേശം പൂര്‍ണമായും സൈന്യം വളഞ്ഞിരിക്കുകയാണ്
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. രജൗരിയിലെ ബരിയാമയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. പ്രദേശം പൂര്‍ണമായും സൈന്യം വളഞ്ഞിരിക്കുകയാണ്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ തുടരുകയാണ്.

കുല്‍ഗ്രാം ജില്ലയിലെ ഹനാന്‍ മേഖലയിലാണ് ഇന്നലെ പുലര്‍ച്ചയോടെ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സംഭവത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. പരസ്പരമുണ്ടായ വെടിവെയ്പ്പില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മൂന്ന് സൈനികര്‍ മരിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com