ഓണ്‍ലൈന്‍ ഗെയിമുകളുടെ നികുതി വര്‍ധനവ്; ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്

കഴിഞ്ഞ യോഗത്തില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് 28 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു
ഓണ്‍ലൈന്‍ ഗെയിമുകളുടെ നികുതി വര്‍ധനവ്; ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്

ന്യൂഡല്‍ഹി: അന്‍പത്തി ഒന്നാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് യോഗം ചേരുക. ഓണ്‍ലൈന്‍ ഗെയിമുകളുടെ നികുതി സംബന്ധിച്ച് യോഗത്തില്‍ തീരുമാനമായേക്കും.

കഴിഞ്ഞ യോഗത്തില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് 28 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. കാസിനോ, കുതിരപ്പന്തയം എന്നിവയ്ക്ക് 28 ശതമാനം നികുതി ഏര്‍പ്പെടുത്തുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും. ലോട്ടറിയും വാതുവെപ്പും പോലെ ഇവ മൂന്നും അവശ്യവസ്തുക്കളല്ലെന്നും ജിഎസ്ടി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചിരുന്നു. ജിഎസ്ടി നിയമത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന മാറ്റങ്ങള്‍ സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കും.

അതേസമയം ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് 28 ശതമാനം ജിഎസ്ടി കൂട്ടാനുള്ള തീരുമാനം ഭരണഘടനാ വിരുദ്ധവും ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണെന്ന് ഓള്‍ ഇന്ത്യാ ഗെയിമിംഗ് ഫെഡറേഷന്‍ അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com