ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥിനിയെ അടിച്ചുകൊന്നു; ഒരാള്‍ അറസ്റ്റില്‍

കൊല്ലാന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡ് മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്
ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥിനിയെ അടിച്ചുകൊന്നു; ഒരാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥിനിയെ അടിച്ചുകൊന്നു. സൗത്ത് ഡല്‍ഹിയില്‍ മാല്‍വ്യ നഗറിലെ ഔറോബിന്ദോ കോളേജിന് സമീപമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് 25കാരിയായ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.

കൊല്ലാന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡ് മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 25 കാരനായ യുവാവിനെയാണ് കസ്റ്റഡിയില്‍ എടുത്തത്.

കമലാ നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പാര്‍ക്കിനുള്ളില്‍ വെച്ച് ഇരുമ്പ് വടി കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 'പ്രാഥമിക അന്വേഷണപ്രകാരം പെണ്‍കുട്ടിയെ വടികൊണ്ട് ആക്രമിച്ചുകൊല്ലുകയായിരുന്നു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്,' സൗത്ത് ഡിസി പി ചന്ദന്‍ ചൗധരി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com