'വിവാഹവും കുടുംബ ബന്ധങ്ങളും സാംസ്കാരിക പൈതൃകം'; ലിവിങ് ടുഗതർ നിരോധിക്കണമെന്ന് ബിജെപി എംപി

ബുധനാഴ്​ച രാജ്യസഭയിലാണ് എംപി ഇക്കാര്യം ഉന്നയിച്ചത്.
'വിവാഹവും കുടുംബ ബന്ധങ്ങളും സാംസ്കാരിക പൈതൃകം'; ലിവിങ് ടുഗതർ നിരോധിക്കണമെന്ന് ബിജെപി എംപി

ന്യൂഡൽഹി: രാജ്യത്ത്‌​ ലിവ്​ ഇൻ റിലേഷൻഷിപ്​ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്​​ രാജ്യസഭാംഗവും ബിജെപി നേതാവുമായ അജയ് പ്രതാപ് സിംഗ്. ബുധനാഴ്​ച രാജ്യസഭയിലാണ് എംപി ഇക്കാര്യം ഉന്നയിച്ചത്. മുംബൈയിൽ അടുത്തിടെ നടന്ന സരസ്വതി വൈദ്യ കൊലപാതകക്കേസ് മുൻനിർത്തിക്കൊണ്ടായിരുന്നു അജയ് പ്രതാപ് സിംഗ് ആവശ്യം ഉന്നയിച്ചത്. ലോകാരോഗ്യസംഘടനയുടെ ഡാറ്റയും ഇതിനായി മുന്നോട്ടുവെച്ചു.

ലോകത്ത് സ്ത്രീകളുടെ കൊലപാതകങ്ങളിൽ ഏകദേശം 38 ശതമാനവും അവരുടെ പങ്കാളികളാലാണ്​ സംഭവിക്കുന്നതെന്നും സിംഗ് ചൂണ്ടിക്കാട്ടി. വിവാഹവും കുടുംബ ബന്ധങ്ങളും ഇന്ത്യയിലെ ഒരു സാംസ്കാരിക പൈതൃകമാണ്. നമ്മുടെ മതഗ്രന്ഥങ്ങളും ആചാരങ്ങളും ലിവ്​ ഇൻ റിലേഷൻഷിപ്പുകൾക്ക് അംഗീകാരം നൽകുന്നില്ലെന്നും സിംഗ് പറഞ്ഞു. സർക്കാർ ഇത് മനസിലാക്കുകയും ഈ സമ്പ്രദായം അവസാനിപ്പിക്കാനും സ്ത്രീകളെ സംരക്ഷിക്കാനും കഴിയുന്ന ഒരു നിയമം കൊണ്ടുവരണമെന്നും എംപി ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com