അംബേദ്കറുടെ ചിത്രങ്ങൾ കോടതിയിൽ നിന്ന് നീക്കം ചെയ്യില്ല; മദ്രാസ് ഹൈക്കോടതി

കോടതിയിൽ മഹാത്മാ ​ഗാന്ധിയുടെയും തിരുവള്ളുവരുടെയും ചിത്രങ്ങൾ മാത്രം പ്രദർശിപ്പിച്ചാൽ മതിയെന്ന സർക്കുലർ മദ്രാസ് ഹൈക്കോടതി നേരത്തെ പുറത്ത് വിട്ടിരുന്നു
അംബേദ്കറുടെ ചിത്രങ്ങൾ കോടതിയിൽ നിന്ന് നീക്കം ചെയ്യില്ല; മദ്രാസ് ഹൈക്കോടതി

ചെന്നൈ: കോടതിയിൽ നിന്നും പരിസരത്ത് നിന്നും അംബേദ്കറുടെ ചിത്രങ്ങൾ നീക്കം ചെയ്യില്ലെന്ന് അറിയിച്ച് മദ്രാസ് ഹൈക്കോടതി. കോടതിയിൽ മഹാത്മാ ​ഗാന്ധിയുടെയും തിരുവള്ളുവരുടെയും ചിത്രങ്ങൾ മാത്രം പ്രദർശിപ്പിച്ചാൽ മതിയെന്ന സർക്കുലർ മദ്രാസ് ഹൈക്കോടതി നേരത്തെ പുറത്ത് വിട്ടിരുന്നു. ഇതിനെ എതിർത്ത് വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് തൽസ്ഥിതി തുടരുമെന്ന് കോടതി അറിയിച്ചത്.

അംബേദ്കർ ചിത്രങ്ങൾ മാറ്റില്ലെന്ന് തമിഴ്നാട് നിയമമന്ത്രി എസ് ര​ഗുപതിക്ക് ചീഫ് ജസ്റ്റിസ് ഉറപ്പ് നൽകിയതായി സർക്കാർ പറഞ്ഞു. ചിത്രങ്ങൾ നീക്കം ചെയ്യുമെന്ന വാർത്ത വന്നതിന് പിന്നാലെ മന്ത്രി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിരുന്നു. കോടതികളിൽ ഛായാചിത്രങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒന്നിലധികം തീരുമാനങ്ങൾ ഹൈക്കോടതി എടുത്തിട്ടുണ്ടെന്ന് ജൂലൈ ഏഴിന് പുറത്തിറക്കിയ സർക്കുലറിൽ മദ്രാസ് ഹൈക്കോടതി പറയുന്നു.

ചിത്രങ്ങൾ നീക്കാനുള്ള സർക്കുലർ വന്നതിന് പിന്നാലെ അംബേദ്കർ രാജ്യത്തിന് നൽകിയ സംഭാവനകൾ ഉയർത്തിക്കാണിച്ച് വിവിധ രാഷ്ട്രീയ പാർട്ടികൾ രം​ഗ​ത്തെത്തിയിരുന്നു. വിടുതലൈ ചിരുതൈകൾ കച്ചി അദ്ധ്യക്ഷൻ തോൾ തിരുമാവളവൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ എന്നിവരുൾപ്പെടെയുള്ളവർ സർക്കുലർ പിൻവലിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com