ഗ്യാൻവാപി മസ്ജിദിൽ ശാസ്ത്രീയ പരിശോധന തുടങ്ങി; തടയണമെന്ന ഹർജി ഇന്ന് സുപ്രീം കോടതിയിൽ

ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന ജലധാര ഒഴിവാക്കിയാണ് പരിശോധന
ഗ്യാൻവാപി മസ്ജിദിൽ ശാസ്ത്രീയ പരിശോധന തുടങ്ങി; തടയണമെന്ന ഹർജി ഇന്ന് സുപ്രീം കോടതിയിൽ

വാരണാസി: വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിൽ ശാസ്ത്രീയ പരിശോധന ആരംഭിച്ചു. വാരണാസി ജില്ലാകോടതിയുടെ ഉത്തരവ് പ്രകാരം പുരാവസ്തുവകുപ്പാണ് സർവേ നടത്തുന്നത്. ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന ജലധാര ഒഴിവാക്കിയാണ് പരിശോധന. നാല് സ്ത്രീകളുടെ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സർവേ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഇന്ന് പരാമർശിക്കും.

ശിവലിം​​ഗം കണ്ടെത്തിയെന്ന് പറയുന്ന സ്ഥലത്ത് കാർബൺ ഡേറ്റിം​ഗ് പരിശോധന സുപ്രീം കോടതി തടഞ്ഞതിന് പിന്നാലെയാണ് പള്ളി മുഴുവനായി പരിശോധിക്കണമെന്ന ആവശ്യവുമായി സ്ത്രീകൾ ജില്ലാ കോടതിയെ സമീപിച്ചത്. പരിശോധനയോടനുബന്ധിച്ച് പരിസരത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പുരാവസ്തു വകുപ്പ് ഉദ്യോ​ഗസ്ഥരും ഹർജിക്കാരായ സ്ത്രീകളും അഭിഭാഷകരും ഉൾപ്പെടെ 40ഓളം പേരാണ് പരിശോധനക്ക് എത്തിയിട്ടുള്ളത്.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ പള്ളിയിൽ വീഡിയോഗ്രാഫിക് സർവേ നടത്തിയിരുന്നു. തുടർന്ന് പള്ളിയിൽ ശിവലിം​ഗം കണ്ടെത്തിയെന്ന് അവകാശപ്പെട്ടാണ് ക്ഷേത്രം പണിയണമെന്ന ആവശ്യവുമായി ഒരു വിഭാ​ഗം രംഗത്തെത്തിയത്. 2021 ആ​ഗസ്റ്റിലാണ് ​ഗ്യാൻവാപി പള്ളിയിൽ ആരാധന നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകൾ വാരണാസി കോടതിയിൽ കേസ് ഫയൽ ചെയ്തത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com