ഹെൽമറ്റ് ധരിച്ചോളൂ, പൊലീസ് തരും 'വില'യുള്ള സമ്മാനം!

തമിഴ്നാട്ടിലും തക്കാളി വില ഉയർന്ന സാഹചര്യത്തിലാണ് പൊലീസിൻ്റെ വ്യത്യസ്തമായ നീക്കം.
ഹെൽമറ്റ് ധരിച്ചോളൂ, പൊലീസ് തരും 'വില'യുള്ള സമ്മാനം!

തഞ്ചാവൂർ: ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്താൽ ഇരുചക്ര യാത്രികരെ കാത്തിരിക്കുന്നത് തമിഴ്നാട് ട്രാഫിക് പൊലീസ് വക 'വില'യുള്ള സമ്മാനം. ഹെല്‍മറ്റ് ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി ഒരു കിലോ തക്കാളിയാണ് സമ്മാനമായി യാത്രക്കാർക്ക് നൽകുന്നത്. തമിഴ്നാട്ടിലും തക്കാളി വില ഉയർന്ന സാഹചര്യത്തിലാണ് പൊലീസിൻ്റെ വ്യത്യസ്തമായ നീക്കം. ട്രാഫിക് ഇന്‍സ്പെക്ടര്‍ രവിചന്ദ്രനാണ് ഹെല്‍മറ്റ് ധരിക്കുന്നവര്‍ക്കുള്ള ഈ പ്രോത്സാഹന സമ്മാനം കൊടുക്കുന്നത്.

തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒരു കിലോ തക്കാളിക്ക് 27 രൂപ മുതൽ 60 രൂപ വരെ വർധിച്ചിരുന്നു. പിന്നീട് 107 മുതൽ 110 വരെ വർധിച്ചിരുന്നു. കുറഞ്ഞ ഉല്പാദനവും മഴയിലുണ്ടായ കാലതാമസവുമാണ് വില കുതിച്ചുയരാൻ കാരണം. ഇന്ത്യയിലെ ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും തക്കാളിയുടെ വില വർധിച്ചിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് തക്കാളിയുടെ ഉല്പാദനം കുറവാണ്. കഴിഞ്ഞ വർഷം ഉയർന്ന വില ലഭിച്ച പയർ കൃഷിയിലേക്ക് ഭൂരിഭാഗം കർഷകരും മാറിയതിനാൽ തക്കാളിയുടെ വിത്ത് കുറവായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com