ചണ്ഡീഗഡില്‍ കാറും സൈക്കിളും കൂട്ടിയിടിച്ച് മരണം

ചണ്ഡീഗഡില്‍ കാറും സൈക്കിളും കൂട്ടിയിടിച്ച് മരണം

ദൂരെ നിന്നുള്ള കാഴ്ച കുറവായതിനാല്‍ കാര്‍ ഡ്രൈവര്‍ക്ക് സൈക്കിള്‍ കാണാന്‍ കഴിഞ്ഞില്ല.

ചണ്ഡീഗഡ്: കാറും സൈക്കിളും കൂട്ടിയിടിച്ച് പതിനാറുകാരന്‍ മരിച്ചു. കൂട്ടുകാരനൊപ്പം സൈക്കിളില്‍ പോകവേ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഹല്ലോമജ്ര സ്വദേശി വിശാലാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 8:30 ഓടെ ചണ്ഡീഗഡിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കോളനി നമ്പര്‍ 4 ലൈറ്റ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്.

കാഴ്ചക്കുറവ് ഉള്ളതിനാല്‍ കാര്‍ ഡ്രൈവര്‍ക്ക് സൈക്കിള്‍ കാണാന്‍ കഴിഞ്ഞില്ല. കാറും സൈക്കിളും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് സൈക്കിളില്‍ യാത്ര ചെയ്തിരുന്ന ഇരുവരും തെറിച്ചുവീഴുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും തലയ്ക്ക് സാരമായി പരിക്കേറ്റ വിശാലിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു.

അപകടത്തില്‍ വിശാലിന്‍റെ സുഹൃത്തിന്‍റെ കാലൊടിഞ്ഞു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഡ്രൈവര്‍ക്കെതിരെ ഇന്‍ഡസ്ട്രിയല്‍ ഏരിയ പൊലീസ് കേസെടുത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com