ഘോഷയാത്രയ്ക്കിടെ രഥം വൈദ്യുത കമ്പിയില്‍ തട്ടി; രണ്ട് കുട്ടികളടക്കം ആറ് പേര്‍ക്ക് ദാരുണാന്ത്യം

ഉയര്‍ന്ന വോള്‍ട്ടേജുള്ള വൈദ്യുതി കമ്പിയില്‍ രഥം തട്ടിയതോടെയാണ് അടുത്തുണ്ടായിരുന്ന ആളുകള്‍ക്ക് വൈദ്യുതാഘാതമേറ്റത്
ഘോഷയാത്രയ്ക്കിടെ രഥം വൈദ്യുത കമ്പിയില്‍ തട്ടി; രണ്ട് കുട്ടികളടക്കം ആറ് പേര്‍ക്ക് ദാരുണാന്ത്യം

അഗര്‍ത്തല: രഥോത്സവ ഘോഷയാത്രയ്ക്കിടെ ഷോക്കേറ്റ് രണ്ട് കുട്ടികളടക്കം ആറ് പേര്‍ ദാരുണമായി കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തൃപുരയിലെ ഉനകോട്ടി ജില്ലയിലാണ് സംഭവം. വാര്‍ഷിക രഥോത്സവത്തിന് ശേഷം നടത്തുന്ന 'ഉള്‍ത്തോ രഥ്' ആഘോഷത്തിനിടെയാണ് സംഭവം നടന്നത്.

ഉയര്‍ന്ന വോള്‍ട്ടേജുള്ള വൈദ്യുതി കമ്പിയില്‍ രഥം സ്പര്‍ശിച്ചതോടെയാണ് അടുത്തുണ്ടായിരുന്ന ആളുകള്‍ക്ക് വൈദ്യുതാഘാതമേറ്റത്. രഥം ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ചതായിരുന്നു. ഇത് അപകടത്തിന്റെ തോത് ഉയര്‍ത്തി. സംഭവസ്ഥലത്ത് തന്നെ ആറ് പേര്‍ വൈദ്യുതാഘാതമേറ്റ് മരിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രഥം എങ്ങനെ വൈദ്യുത കമ്പിയില്‍ ഇടിച്ചുവെന്നും അന്വേഷണം നടക്കുന്നുണ്ട്. തൃപുര മുഖ്യമന്ത്രി മനിക് സാഹ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അഗര്‍ത്തലയില്‍ നിന്ന് കുമാര്‍ഘട്ടിലേക്ക് യാത്ര തിരിച്ചുവെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com