'രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തി വീഡിയോ'; ബിജെപി ഐടി സെല്‍ മേധാവിക്കെതിരെ കേസ്

പതുങ്ങിയിരുന്ന് ഗെയിം കളിക്കുന്ന അപകടകാരിയാണ് രാഹുല്‍ എന്നായിരുന്നു അമിത് മാളവ്യയുടെ ട്വീറ്റ്.
'രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തി വീഡിയോ'; ബിജെപി ഐടി സെല്‍ മേധാവിക്കെതിരെ കേസ്

ബെംഗളൂരു: രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ പങ്കുവെച്ചെന്ന പരാതിയില്‍ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെ കേസ്. കോണ്‍ഗ്രസ് നേതാവ് രമേശ് ബാബുവിന്റെ പരാതിയില്‍ ബെംഗളൂരു ഹൈഗ്രൗണ്ട് പൊലീസാണ് കേസെടുത്തത്. ഐപിസി സെഷന്‍ 153 എ, 120 ബി, 505 (2), 34 വകുപ്പുകള്‍ പ്രകാരമാണ് കേസ്.

പതുങ്ങിയിരുന്ന് ഗെയിം കളിക്കുന്ന അപകടകാരിയാണ് രാഹുല്‍ എന്നായിരുന്നു അമിത് മാളവ്യയുടെ ട്വീറ്റ്. രാഹുല്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും വീഡിയോയില്‍ ആരോപിക്കുന്നു. 'രാഗാ എക് മോഹ്‌റ' എന്ന പേരിലായിരുന്നു ത്രീ ഡി ആനിമേഷനില്‍ ചെയ്ത വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

അതേസമയം കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ബിജെപി എംപി തേജസ്വി യാദവ് പ്രതികരിച്ചു. 'വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നാണ് അമിത് മാളവ്യക്കെതിരായ ആരോപണം. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമാണ്. നീതിക്കായി കോടതിയില്‍ പോരാടുമെന്നും തേജസ്വി പറഞ്ഞു. എന്നാല്‍ കേസ് നേരിടുമ്പോള്‍ നിലവിളിക്കുന്നത് ബിജെപിയുടെ ശീലമാണെന്ന് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ പ്രതികരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com