ആഫ്ലിക്കന്‍ ചീറ്റകള്‍ കുനോയില്‍ ഏറ്റുമുട്ടി; 'അഗ്‌നി'ക്ക് പരിക്ക്

നമീബിയയില്‍ നിന്ന് എത്തിച്ച ഗൗരവ്, ശൗര്യ എന്നീ ചീറ്റകള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച അഗ്‌നി, വായു എന്നീ ചീറ്റകളുമായാണ് പരസ്പരം ഏറ്റുമുട്ടിയത്.
ആഫ്ലിക്കന്‍ ചീറ്റകള്‍ കുനോയില്‍ ഏറ്റുമുട്ടി; 'അഗ്‌നി'ക്ക് പരിക്ക്

സൗത്താഫ്രിക്കയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ എത്തിച്ച ചീറ്റപുലികളിലൊന്നിന് മറ്റു ചീറ്റകളുമായുള്ള ഏറ്റുമുട്ടലില്‍ പരിക്ക്. അഗ്‌നി എന്ന ചീറ്റക്കാണ് ഏറ്റുമുട്ടലില്‍ പരിക്കേറ്റതെന്നാണ് ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചത്. പരിക്കേറ്റ ചീറ്റ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിവരം.

നമീബിയയില്‍ നിന്ന് എത്തിച്ച ഗൗരവ്, ശൗര്യ എന്നീ ചീറ്റകള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച അഗ്‌നി, വായു എന്നീ ചീറ്റകളുമായി തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെയാണ് പരസ്പരം ഏറ്റുമുട്ടിയത്. സൈറണ്‍ മുഴക്കിയും പടക്കം പൊട്ടിച്ചുമാണ് ഇവരെ ഏറ്റുമുട്ടലില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഇതിന് ശേഷം, പരിക്ക് പറ്റിയ അഗ്‌നിയെ ശാന്തനാക്കി ഡോക്ടര്‍മാര്‍ ചികിത്സ നല്‍കുകയായിരുന്നു.

നമീബിയയില്‍ നിന്ന് അഞ്ച് പെണ്‍ ചീറ്റകളെയും മൂന്ന് ആണ്‍ ചീറ്റകളെയുമാണ് ഇന്ത്യയിലെത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ചടങ്ങിലാണ് 2022 സെപ്തംബര്‍ 17ന് ചീറ്റകളെ കുനോ നാഷണല്‍ പാര്‍ക്കില്‍ തുറന്നുവിട്ടത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകളെ 2023 ഫെബ്രുവരിയിലും എത്തിച്ചിരുന്നു. നാല് കുഞ്ഞുങ്ങള്‍ അടക്കം ആറ് ചീറ്റകള്‍ കുനോയില്‍ ഇതിനകം ചത്തു. രാജ്യത്തെ ചീറ്റകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ചീറ്റകളെ ആഫ്രിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്തത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com