
ഡൽഹി: ഡിസംബർ നാലുമുതൽ 11വരെ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഇബിഇഎ) അറിയിച്ചു. പൊതു-സ്വകാര്യ ബാങ്കുകളിൽ പണിമുടക്ക് നടത്തുമെന്നാണ് അറിയിച്ചത്. ഈ ആറ് ദിവസവും ഓരോ ബാങ്കിലെയും തൊഴിലാളികൾ വ്യത്യസ്തമായാണ് പണിമുടക്ക് നടത്തുക.
നിലവിൽ ബാങ്കുകളിലെ ജീവനക്കാർക്ക് അധിക ജോലിഭാരമാണെന്നും മതിയായ നിയമനം നടത്തണമെന്നുമാണ് പ്രധാന ആവശ്യം. സ്ഥിരനിയമന തസ്തികകളിൽ പുറംകരാർ ജോലിക്കാരെ ഏർപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. നവംബർ 13ന് മിന്നൽ പണിമുടക്ക് നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും പീന്നീട് മാറ്റിവെച്ചിരുന്നു.