ബസ് ഓട്ടോയിൽ ഇടിച്ച് അപകടം; ഒരാൾ മരിച്ചു

അരീക്കോട് തച്ചണ്ണ സ്വദേശി മിഥുൻ (22)ആണ് മരിച്ചത്.
ബസ് ഓട്ടോയിൽ ഇടിച്ച് അപകടം; ഒരാൾ മരിച്ചു

മലപ്പുറം: മലപ്പുറം വാഴക്കാട് എടവണ്ണപ്പാറയിൽ ഓട്ടോറിക്ഷ ബസ്സുമായി കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു. അരീക്കോട് തച്ചണ്ണ സ്വദേശി മിഥുൻ (22) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ എടവണ്ണപ്പാറ റഷീദിയ അറബിക് കോളേജിന് മുൻവശത്ത് വെച്ചാണ് അപകടമുണ്ടായത്. അപകട കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മരണപ്പെട്ട മിഥുൻ ഓട്ടോറിക്ഷയിലാണ് സഞ്ചരിച്ചിരുന്നത്. അപകടം നടന്നയുടൻ മിഥുനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നിട്ടുണ്ട്. ഞെട്ടിപ്പിക്കുന്ന അപകടമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com