കടകളിലേക്ക് കൂട്ടത്തോടെ പാഞ്ഞുകയറി കാട്ടുപന്നികൾ; വെടിവെച്ച് കൊന്നു

നിർത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങൾ പന്നികൾ തകർത്തു.
കടകളിലേക്ക് കൂട്ടത്തോടെ പാഞ്ഞുകയറി കാട്ടുപന്നികൾ; വെടിവെച്ച് കൊന്നു

മലപ്പുറം: പാണ്ടിക്കാട് അരിക്കണ്ടംപാക്കിൽ കാട്ടു പന്നികൾ കടകളിലേക്ക് കൂട്ടത്തോടെ പാഞ്ഞു കയറി. ഏഴോളം പന്നികളാണ് തുറന്നിരുന്ന കടയിലേക്ക് ഓടിക്കയറിയത്. പന്നികൾ പാഞ്ഞടുത്തതോടെ കടകളിലെ ജീവനക്കാർ ഇറങ്ങി ഓടി. രാവിലെ 10:30നാണ് സംഭവം. നിർത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങൾ പന്നികൾ തകർത്തു. കെട്ടിടത്തിൽ നിന്ന് കാട്ടുപന്നികളെ തുരത്താനുള്ള ശ്രമത്തിനൊടുവിൽ മുഴുവൻ പന്നികളെയും വെടിവെച്ചു കൊന്നു. ഷൂട്ടർമാരാണ് വെടിവെച്ചു കൊന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com