ഇന്ത്യക്കാർ ഒരു ദിവസം എത്ര മണിക്കൂർ ഫോണിൽ ചെലവഴിക്കും; കണക്കുകൾ പറയുന്നത്

ഫോണില്ലാതെ ഒരുനിമിഷം പോലും ജീവിക്കാനാവില്ല എന്ന രീതിയിലേക്ക് ആളുക‌ൾ മാറിയിരിക്കുന്നു
ഇന്ത്യക്കാർ ഒരു ദിവസം എത്ര മണിക്കൂർ ഫോണിൽ ചെലവഴിക്കും; കണക്കുകൾ പറയുന്നത്

പലരുടെയും ജീവിതത്തിൽ സ്‌മാർട്ട്‌ ഫോണുകളുടെ പ്രാധാന്യം മറ്റെന്തിനേക്കാളും വലുതായി മാറി കൊണ്ടിരിക്കുകയാണ്. ഫോണില്ലാതെ ഒരുനിമിഷം പോലും ജീവിക്കാനാവില്ല എന്ന രീതിയിലേക്ക് ആളുക‌ൾ മാറിയിരിക്കുന്നു. ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിൻ്റെ (ബിസിജി) റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ 84% സ്മാർട്ട്‌ ഫോൺ ഉപഭോക്താക്കളും ഉറക്കമുണർന്നതിനു ശേഷം 15 മിനിറ്റ് വരെ ഫോണിൽ സമയം ചെലവഴിക്കുന്നവരാണ്. ഒരു ശരാശരി സ്‌മാർട്ട്‌ഫോൺ ഉപഭോക്താവ് ഒരു ദിവസം ഏകദേശം 80 തവണ വരെ ഫോൺ എടുക്കാറുണ്ടെന്നും ഉണർന്നിരിക്കുന്നതിന്റെ 31 ശതമാനം സമയവും ഫോണിൽ ചെലവഴിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിൽ കഴിഞ്ഞ 13 വർഷമായി സ്‌മാർട്ട്‌ഫോൺ ഉപയോഗത്തിൽ ഉണ്ടായ വർധന മനുഷ്യ സ്വഭാവത്തിൽ വരുത്തിയ ശ്രദ്ധേയമായ മാറ്റവും റിപ്പോർട്ട് എടുത്തുകാണിക്കുന്നു. 2010 ൽ 100% ആളുകളും ഫോൺ കൂടുതലും ഉപയോ​ഗിച്ചിരുന്നത് കോളുകൾക്കും ടെക്സ്റ്റകൾക്കും ആയിരുന്നു. 2023 ൽ ഇത് 20 മുതൽ 25 ശതമാനം മാത്രമായി കുറഞ്ഞു.എന്നാൽ സെർച്ചിംഗ്, ഗെയിമിംഗ്, ഷോപ്പിംഗ്, ഓൺലൈൻ ഇടപാടുകൾ, വാർത്തകൾ എന്നിവയ്ക്കായുളള ഫോൺ ഉപയോ​ഗം കൂടി എന്നും റിപ്പോർട്ടിൽ പറയുന്നു.

35 വയസ്സിന് മുകളിലുള്ളവരെക്കാൾ 18 മുതൽ 24 വരെ പ്രായത്തിലുള്ള ആളുകൾ ഇൻസ്റ്റഗ്രാം റീലുകൾ, യൂട്യൂബ് ഷോർട്ട്‌സ് തുടങ്ങിയ വീഡിയോകളിൽ കൂടുതൽ സമയം ചെലവഴിക്കുന്നതായി കണ്ടെത്തി. ദിവസത്തിന്റെ പകുതി സമയവും ആളുകൾ ഫോണെടുക്കുന്നത് ആവശ്യത്തേക്കാൾ ഉപരി ഒരു ശീലമായത് കൊണ്ടാണെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഇന്ത്യയിൽ ഇൻ്റർനെറ്റ് ഉപയോ​ഗം ഡെസ്‌ക്‌ടോപ്പുകളെക്കാൾ മൊബൈൽ ഫോണുകൾ വഴിയാണ്. ഇതിനു കാരണം താങ്ങാനാവുന്നതും വിലകുറഞ്ഞ ഡാറ്റയുടെ ലഭ്യത കൂടുതൽ കൊണ്ടാണെന്നും റിപ്പോർട്ട് പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com