34 വർഷം മുൻപ് മരിച്ചയാളുടെ ഫോട്ടോ എഐ സഹായത്തോടെ പുനഃസൃഷ്ടിച്ചു; ചിത്രം വൈറൽ

ഇതിനു പിന്നാലെ സമാന ശ്രമങ്ങളുമായി നിരവധിപേർ രംഗത്തുണ്ട്
34 വർഷം മുൻപ് മരിച്ചയാളുടെ ഫോട്ടോ എഐ സഹായത്തോടെ പുനഃസൃഷ്ടിച്ചു; ചിത്രം വൈറൽ

34 വർഷം മുൻപ് മരിച്ചയാളുടെ ചിത്രം എഐ സഹായത്തോടെ പുനഃ സൃഷ്ടിച്ചു. അൽഫാസ് അസീസ് എന്നയാൾ വേൾഡ് മലയാളി സർക്കിൾ എന്ന ഫേസ്ബുക്ക് കൂട്ടായ്മയിൽ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്. 34 വർഷം മുമ്പ് മരണപ്പെട്ട സുഹൃത്തിൻ്റെ അച്ഛനെ സുഹൃത്ത് നേരിൽ കണ്ടിട്ടില്ലെന്നും മുഖം വ്യക്തമല്ലാത്ത ചിത്രം മാത്രമാണ് കൈയ്യിലുള്ളത് എന്നുമറിയിച്ച് ഒരാൾ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് പുതിയ ചിത്രത്തിലേക്ക് വഴിവച്ചത്.

'എൻ്റെ വളരെ അടുത്ത ഒരു സുഹൃത്തിൻ്റെ അച്ഛൻ ആണ്. നേരിട്ട് കാണാൻ ഉള്ള ഭാഗ്യം അയാൾക്ക് ഉണ്ടായിട്ടില്ല. 34 വർഷം മുൻപ് മരിച്ചു കിടക്കുന്ന ഈ ഒരു ഫോട്ടോ പോലീസ് അയച്ചു കൊടുത്തത് മാത്രമാണ് ബാക്കി. ഇങ്ങനെ ഒരു ഫോട്ടോ കാണുമ്പോൾ ഒരു അമ്മക്കും മക്കൾക്കും ഉണ്ടാകുന്ന മാനസിക അവസ്ഥയും വിഷമവും ഒന്ന് ഓർത്തു നോക്കിക്കേ.. നമ്മളിൽ ആരെങ്കിലും നല്ല ക്രിയേറ്റേഴ്സ് ഉണ്ടെങ്കിൽ ഇത് വച്ച് ഒരു ഫേസ് റിക്രിയേറ്റ് ചെയ്യാൻ പറ്റുമോ... സാധിക്കും എങ്കിൽ അതിനുള്ള ചിലവ് വഹിക്കാൻ ഞാൻ തയാറാണ്,' എന്നായിരുന്നു ചിത്രത്തിനൊപ്പം ഗ്രൂപ്പിൽ വന്ന കുറിപ്പ്.

തന്നാലാകും വിധം ചെയ്തിട്ടുണ്ടെന്നും നേരിൽ കാണാൻ എ ഐ ചിത്രത്തിലേത് പോലെയാണെന്ന് ചോദിച്ചുറപ്പിച്ചാൽ വേണ്ട മാറ്റങ്ങളോടെ മാറ്റി നൽകാമെന്നുമാണ് അൽഫാസ് അസീസ് പങ്കുവെച്ച കുറിപ്പിലുള്ളത്. നിരവധിപേരാണ് ചിത്രത്തിന് അഭിനന്ദനമറിയിച്ച് രംഗത്തു വന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com