തോൽ‌വിയിൽ റെക്കോർഡിട്ട് വിരാട് കോഹ്ലി

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോറ്റ റെക്കോർഡാണ് താരത്തെ തേടിയെത്തിയത്. 118 മത്സരങ്ങളിലാണ് കോഹ്ലി പരാജയമറിഞ്ഞത്.
തോൽ‌വിയിൽ റെക്കോർഡിട്ട് വിരാട് കോഹ്ലി

ഐപിഎൽ പതിനേഴാം സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനോട് ആറ് വിക്കറ്റിന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ തോറ്റതിന് പിന്നാലെ നാണക്കേടിന്റെ റെക്കോർഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ് വിരാട് കോഹ്ലി. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോറ്റ റെക്കോർഡാണ് താരത്തെ തേടിയെത്തിയത്. 118 മത്സരങ്ങളിലാണ് കോഹ്ലി പരാജയമറിഞ്ഞത്. തൊട്ട് പിന്നിലുള്ളത് ദിനേഷ് കാർത്തിക്കാണ്. 116 മത്സരങ്ങളിലാണ് ദിനേഷ് കാർത്തിക്ക് പരാജയപ്പെട്ടത്. രോഹിത് ശർമ 109 മത്സരങ്ങളിലും റോബിൻ ഉത്തപ്പ106 മത്സരങ്ങളിലും ശിഖർധവാൻ 105 മത്സരങ്ങളിലും എം എസ് ധോണി 103 മത്സരങ്ങളിലും പരാജയപ്പെട്ടു.

കഴിഞ്ഞ പതിനാറ് സീസണിലും മികച്ച താരങ്ങളും ആരാധക പിന്തുണയുണ്ടായിട്ടും കിരീടം നേടാൻ ബാംഗ്ലൂരിന് കഴിഞ്ഞിരുന്നില്ല. മൂന്ന് തവണ ഫൈനലിലെത്തിയെങ്കിലും പരാജയപ്പെട്ടു. ശേഷം ടീമിന്റെ പേരിൽ ചെറിയ മാറ്റം വരുത്തിയാണ് ഇത്തവണ കിരീടപോരാട്ടത്തിനിറങ്ങുന്നത്. മാർച്ച് 25 ന് സ്വന്തം തട്ടകമായ ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്‌സിനെതിരെയാണ് ബാംഗ്ലൂരിന്റെ അടുത്ത മത്സരം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com