കോഴിക്കോട് തെരുവ് നായയുടെ ആക്രമണം; എട്ട് വയസ്സുകാരി ഉൾപ്പെടെ രണ്ട് പേർക്ക് കടിയേറ്റു

ഇരുവരും നാദാപുരം ഗവൺമെൻ്റ് ആശുപത്രിയിൽ ചികിൽസ തേടി
കോഴിക്കോട് തെരുവ് നായയുടെ ആക്രമണം; എട്ട് വയസ്സുകാരി ഉൾപ്പെടെ രണ്ട് പേർക്ക് കടിയേറ്റു

കോഴിക്കോട്: നാദാപുരം ഉമ്മത്തൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ എട്ട് വയസുകാരി ഉൾപ്പടെ രണ്ട് പേർക്ക് പരിക്ക്. ദിഖ്റ അഹ്‌ലം ( 8 ), കുന്നുംമഠത്തിൽ ചന്ദ്രി ( 40 ) എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. വീട്ട് മുറ്റത്ത് സൈക്കിളോടിക്കുന്നതിനിടയിലാണ് എട്ട് വയസ് കാരിക്ക് കടിയേറ്റത്. ഇതിന് പിന്നാലെയാണ് ചന്ദ്രിയെ നായ ആക്രമിച്ചത്. ഇരുവരും നാദാപുരം ഗവൺമെൻ്റ് ആശുപത്രിയിൽ ചികിൽസ തേടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com