ദമ്പതികള്‍ ഫറോക്ക് പാലത്തില്‍ നിന്ന് പുഴയില്‍ ചാടി; യുവതിയെ രക്ഷപ്പെടുത്തി

യുവാവിനായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്
ദമ്പതികള്‍ ഫറോക്ക് പാലത്തില്‍ നിന്ന് പുഴയില്‍ ചാടി; യുവതിയെ രക്ഷപ്പെടുത്തി

കോഴിക്കോട്: ഫറോക്ക് പുതിയ പാലത്തില്‍ നിന്നും ദമ്പതികള്‍ പുഴയില്‍ ചാടി. മഞ്ചേരി സ്വദേശികളായ ദമ്പതികളാണ് പുഴയില്‍ ചാടിയത്. യുവതിയെ പുഴയില്‍ ഉണ്ടായിരുന്ന മത്സ്യബന്ധന തൊഴിലാളികള്‍ രക്ഷപ്പെടുത്തി. യുവാവിനായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.

ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. മഞ്ചേരി സ്വദേശികളായ ജിതിനും വര്‍ഷയും ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതു കണ്ട് പാലത്തിലൂടെ വന്ന ലോറിയുടെ ഡ്രൈവര്‍ കയര്‍ താഴോട്ട് ഇട്ടുകൊടുത്തു. ഇതില്‍ പിടിച്ചുനിന്ന യുവതിയെ സമീപത്തുണ്ടായിരുന്ന മത്സ്യബന്ധന തൊഴിലാളികള്‍ രക്ഷപ്പെടുത്തി. എന്നാല്‍ യുവാവ് വെള്ളത്തില്‍ മുങ്ങി പോയി.

കോസ്റ്റല്‍ പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ യുവാവിനായി തിരച്ചില്‍ തുടരുകയാണ്. യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബവഴക്കാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനിൽ ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Related Stories

No stories found.
logo
Reporter Live
www.reporterlive.com