താഴത്തങ്ങാടി ചാമ്പ്യൻസ് ബോട്ട് ലീഗ്; കൈനകരി യുബിസി തുഴഞ്ഞ നടുഭാഗം ചുണ്ടൻ ജേതാവ്

പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടൻ രണ്ടാമതെത്തി
താഴത്തങ്ങാടി ചാമ്പ്യൻസ് ബോട്ട് ലീഗ്; കൈനകരി യുബിസി തുഴഞ്ഞ നടുഭാഗം ചുണ്ടൻ ജേതാവ്

കോട്ടയം: താഴത്തങ്ങാടി ചാമ്പ്യൻസ് ബോട്ട് ലീഗിൽ കൈനകരി യുബിസി തുഴഞ്ഞ നടുഭാഗം ചുണ്ടൻ ജേതാവ്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടൻ രണ്ടാമതും പൊലീസ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽതെക്കേതിൽ മൂന്നാമതുമെത്തി.

താഴത്തങ്ങാടി വള്ളംകളിയുടെ ഭാഗമായി കോട്ടയം വെസ്റ്റ് ക്ലബ്ബിൽ രജിസ്റ്റർ ചെയ്ത 19 ചെറുവള്ളങ്ങളുടെ മത്സരത്തിൽ വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ കോട്ടപ്പറമ്പൻ ഒന്നാമതെത്തി. പുന്നത്രവെങ്ങാഴി രണ്ടാമതും അമ്പലക്കടവൻ മൂന്നാമതുമെത്തി. വെപ്പ് ബി ഗ്രേഡ് വിഭാഗത്തിൽ പി ജി കരിപ്പുഴ ഒന്നാമതെത്തി. ചിറമേൽ തോട്ടുകടവൻ രണ്ടാമതും പുന്നത്രപുരയ്ക്കൽ മൂന്നാമതുമെത്തി.

ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ മാമ്മൂടൻ ഒന്നാംസ്ഥാനവും തുരുത്തി താര രണ്ടാംസ്ഥാനവും നേടി. ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ സെന്റ് സെബാസ്റ്റിയൻ ഒന്നാമതെത്തി. ശരവണൻ രണ്ടാംസ്ഥാനവും ശ്രീമുത്തപ്പൻ മൂന്നാംസ്ഥാനവും നേടി. ചുരുളൻ വള്ളങ്ങളുടെ മത്സരത്തിൽ വേളങ്ങാടൻ, മൂഴി, കോടിമത എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com