തിരഞ്ഞെടുപ്പ് വിജയത്തിന്റെ മത്ത് ലീഗിനെ ബാധിച്ചു; മുഖ്യമന്ത്രി പിണറായി വിജയന്‍

'ഇത് ആത്യന്തിക പരാജയം അല്ല'
മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പ് വിജയത്തിന്റെ മത്ത് ലീഗിനെ ബാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിമസഭയില്‍ പറഞ്ഞു. അതിന്റെ ഉദാഹരണമാണ് ഷംസുദ്ദീന്റെ പട്ടി പ്രയോഗം. സംസ്‌കാര സമ്പന്നനായ ഷംസുദ്ദീനില്‍ നിന്നും ഇത്തരം പദപ്രയോഗം പ്രതീക്ഷിച്ചില്ല. ലീഗിന് വരുന്ന മാറ്റമാണ് ഇത് കാണിക്കുന്നത്. പ്രസ്താവന പിന്‍വലിച്ചെങ്കിലും പറയേണ്ടത് പറയാതിരിക്കാന്‍ പറ്റില്ലല്ലോ. നാണവും ഉളുപ്പും ഉണ്ടോ എന്ന് ബഷീര്‍ ചോദിച്ചു. ഇതുവരെ കാണാത്ത ഈ രീതി വിജയത്തിന്റെ മത്ത് തലക്ക് പിടിച്ചതാണ് കാണിക്കുന്നത്. എല്‍ഡിഎഫിന്റെ പരാജയ കാരണം പരിശോധിക്കും. ജനങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടാകും. ഇത് ആത്യന്തിക പരാജയം അല്ലെന്നും പിണറായി നിയസമഭയില്‍ പറഞ്ഞു. തോല്‍വിയുടെ പേരില്‍ രാജി ചോദിച്ച് വരേണ്ടെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തോട് നിലപാട് വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ യുഡിഎഫ്ഫിന് ആവേശം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് അപ്രമാദിത്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എ കെ ആന്റണി മുഖ്യമന്ത്രിപദം രാജിവച്ചത് സീറ്റ് കുറഞ്ഞതുകൊണ്ട് അല്ല, കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് ഇടതുപക്ഷത്തോട് എതിര്‍പ്പില്ല. മോദിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്നേ ജനം ചിന്തിച്ചിട്ടുള്ളു.അതിനെ ഇടത് പക്ഷ വിരോധമായി കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിങ്ങള്‍ തല്‍ക്കാലം ജയിച്ചതില്‍ ഞങ്ങള്‍ക്ക് വേവലാതി ഇല്ലെന്നും ഗൗരവത്തോടെ കാണേണ്ടത് ബിജെപി എങ്ങനെ ജയിച്ചു എന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ബിജെപി മുഖ്യ ശത്രുവായി കാണുന്നത് ഇടതുപക്ഷത്തെയാണ്. വെല്ലുവിളികളെ മറികടന്നാണ് ഇടതുപക്ഷം പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. തമിഴ്‌നാട്ടില്‍ ഡിഎംകെയും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമാണ് പോരാട്ടം നയിച്ചത്. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയാണ് ബിജെപി വിരുദ്ധ പോരാട്ടം നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com