ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികൾക്ക് പരോൾ; നടപടി കോടതി ഉത്തരവ് മറികടന്ന്

പത്ത് പ്രതികൾക്കാണ് പരോൾ അനുവദിച്ചത്
ടിപി ചന്ദ്രശേഖരന്‍
വധക്കേസ് പ്രതികൾക്ക് പരോൾ; നടപടി കോടതി ഉത്തരവ് മറികടന്ന്

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധകേസിൽ പ്രതികൾക്ക് പരോൾ അനുവദിച്ചു. പത്ത് പ്രതികൾക്കാണ് പരോൾ അനുവദിച്ചത്. മുഖ്യ പ്രതികളിലൊരാളായ കൊടി സുനി ഒഴികെയുള്ളവർക്കാണ് പരോൾ ലഭിച്ചത്. നേരത്തെ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവർക്കാണ് പരോൾ അനുവദിച്ചത്. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു പ്രതികൾ. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പിൻവലിച്ച ഉടനാണ് പരോൾ പ്രാബല്യത്തിലായത്. കഴിഞ്ഞ ഫെബ്രുവരിയിൽ ടിപി വധക്കേസിലെ പ്രതികൾക്ക് ശിക്ഷ വർധിപ്പിച്ചുള്ള കോടതി ഉത്തരവ് പുറത്ത് വന്നിരുന്നു. പരോളുകൾ അനുവദിക്കുന്നതിനും കോടതി വിലക്കേർപ്പെടുത്തിയിരുന്നു. ഈ ഉത്തരവ് മറികടന്നാണ് ഇപ്പോൾ പ്രതികൾക്ക് പരോൾ അനുവദിച്ചത്.

റവല്യൂഷണറി മാർക്‌സിസ്റ്റ് പാർട്ടിയുടെ സ്ഥാപകനായ ടിപി ചന്ദ്രശേഖരനെ (52) 2012 മെയ് നാലിനാണ് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ടിപിയെ സംഘം കാറിൽ ഇടിച്ച് വീഴ്ത്തി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2014 ജനുവരി 22 ന് കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി 11 പേർക്ക് ജീവപര്യന്തം തടവും മറ്റൊരാൾ ലംബു പ്രദീപിന് മൂന്ന് വർഷം തടവും വിധിച്ചിരുന്നു. സിപിഐഎം മുൻ പാനൂർ ഏരിയാ കമ്മിറ്റി അംഗം പികെ കുഞ്ഞനന്തൻ 2020 ജൂൺ 11 ന് ജയിൽവാസത്തിനിടെ മരിച്ചു. കേസിൽ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ ഉൾപ്പെടെ 24 പ്രതികളെ കോഴിക്കോട് വിചാരണക്കോടതി വെറുതെ വിട്ടു. ടിപി ചന്ദ്രശേഖറിന്റെ ഭാര്യയായ കെ കെ രമ പിന്നീട് വടകര നിയോജക മണ്ഡലത്തിൽ നിന്നും വിജയിച്ച് എംഎൽഎയായി.

ടിപി ചന്ദ്രശേഖരന്‍
വധക്കേസ് പ്രതികൾക്ക് പരോൾ; നടപടി കോടതി ഉത്തരവ് മറികടന്ന്
കൊൽക്കത്തയിൽ റെസ്റ്റോറന്റ് ഉടമയെ മർദിച്ച സംഭവം; തൃണമൂൽ എംഎൽഎയും നടനുമായ ചക്രവർത്തിക്കെതിരെ കേസ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com