'തോറ്റെങ്കിലും വിട്ടുകളയില്ല';'തൃശ്ശൂർ മോഡൽ' പത്തനംതിട്ടയിൽ പരീക്ഷിക്കാൻ അനിൽ ആൻ്റണി

തിരഞ്ഞെടുപ്പ് ഫലം വന്നശേഷം യോ​ഗങ്ങളിൽ പങ്കെടുക്കാൻ ഡൽഹിയിലാണ് അനിൽ ആൻ്റണി
'തോറ്റെങ്കിലും വിട്ടുകളയില്ല';'തൃശ്ശൂർ മോഡൽ' പത്തനംതിട്ടയിൽ പരീക്ഷിക്കാൻ അനിൽ ആൻ്റണി

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ താമര വിരിയിക്കാൻ ബിജെപിക്ക് ആയില്ലെങ്കിലും പത്തനംതിട്ട കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് അനിൽ ആൻ്റണിയുടെ തീരുമാനം. പത്തനംതിട്ടയിൽ ഓഫീസ് തുറക്കാനും ബിജെപി ആലോചിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം യോ​ഗങ്ങളിൽ പങ്കെടുക്കാൻ ഡൽഹിയിലാണ് അനിൽ ആൻ്റണി.

പത്തനംതിട്ടയില്‍ മോശമല്ലാത്ത പ്രകടനം നടത്താൻ അനിൽ ആൻ്റണിക്ക് ആയെന്നാണ് ദേശീയ നേതൃത്വത്തിൻ്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെയാണ് പത്തനംതിട്ടയിൽ പ്രവർത്തനം തുടരാൻ അനിൽ ആൻ്റണിയോട് നേതൃത്വം ആവശ്യപ്പെട്ടത്. സുരേഷ് ​ഗോപി തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചതിനാലാണ് തൃശ്ശൂരിൽ വിജയിക്കാനായതെന്നാണ് നേതൃത്വത്തിൻ്റെ കണക്കുകൂട്ടൽ‌. അതിനാലാണ് ആ മാതൃക പിന്തുടരാൻ അനിൽ ആൻ്റണിയോട് ദേശീയ നേതൃത്വം ആവശ്യപ്പെട്ടത്.

അനുകൂല ഘടകങ്ങൾ കുറവായിട്ടും 2,34,406 വോട്ടുകളാണ് പത്തനംതിട്ടയിൽ ബിജെപിക്ക് ലഭിച്ചത്. കുറച്ച് മാസത്തെ പ്രചരണം കൊണ്ട് ഇത്രയും വോട്ട് നേടാനായെങ്കിൽ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിച്ചാൽ പ്രകടനം മെച്ചപ്പെടുത്താനാകുമെന്നും പാർട്ടിയും അനിൽ ആൻ്റണിയും പ്രതീക്ഷിക്കുന്നുണ്ട്.

'തോറ്റെങ്കിലും വിട്ടുകളയില്ല';'തൃശ്ശൂർ മോഡൽ' പത്തനംതിട്ടയിൽ പരീക്ഷിക്കാൻ അനിൽ ആൻ്റണി
ജന്മദിനത്തിൽ കേക്ക് കൊണ്ടുവരാൻ വൈകി; ഭാര്യയെയും മകനെയും കുത്തിപ്പരിക്കേൽപിച്ച യുവാവ് അറസ്റ്റിൽ

Related Stories

No stories found.
logo
Reporter Live
www.reporterlive.com