ലീഗ്‌-സമസ്ത തർക്കത്തിനിടെ ഐക്യത്തിന് ആഹ്വാനം ചെയ്ത് എംഎസ്എഫ് അംഗത്വ ക്യാംപയിൻ

പാര്‍ട്ടി പഠനക്ലാസ്സില്‍ പങ്കെടുക്കാത്തതിന്റെ ദൂഷ്യം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ടെന്നാണ് ലീഗിന്റെ വിലയിരുത്തല്‍.
ലീഗ്‌-സമസ്ത തർക്കത്തിനിടെ ഐക്യത്തിന് ആഹ്വാനം ചെയ്ത് എംഎസ്എഫ് അംഗത്വ ക്യാംപയിൻ

കോഴിക്കോട്: ലീഗ് - സമസ്ത തര്‍ക്കത്തിനിടെ ഐക്യത്തിന് ആഹ്വാനം ചെയ്ത് എംഎസ്എഫിന്റെ അംഗത്വ ക്യാംപയിന്‍. ഭാരവാഹിത്തത്തില്‍ പെണ്‍കുട്ടികള്‍ക്ക് 20 ശതമാനം സംവരണം നല്‍കി എംഎസ്എഫ് ഭരണഘടന ഭേദഗതി ചെയ്തു. സിപിഎം മാതൃകയില്‍ പാര്‍ട്ടി പഠനക്ലാസ്സുകള്‍ ആരംഭിയ്ക്കാനും എംഎസ്എഫ് തീരുമാനിച്ചു. പാര്‍ട്ടി പഠനക്ലാസ്സില്‍ പങ്കെടുക്കാത്തതിന്റെ ദൂഷ്യം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ടെന്നാണ് ലീഗിന്റെ വിലയിരുത്തല്‍.

പഠനക്ലാസ്സില്‍ കൃത്യമായി പങ്കെടുക്കുന്നവരെ മാത്രമേ ഇനി എംഎസ്എഫില്‍ ഭാരവാഹികളാക്കൂ. ‌മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി ഓഫീസ് മുഖാന്തരം സ്ഥാപിച്ച എം ഐ തങ്ങള്‍ ഇന്‍സ്‌റിറ്റിയൂട്ടിലൂടെയാണ് പാര്‍ട്ടി ക്ലാസ് നല്‍കുക. മണ്ഡലം തലത്തിലേക്ക് നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ് സംഘടനാ ക്ലാസ്. ജില്ലാ തലത്തില്‍ അടുത്തഘട്ടത്തിലുള്ള പാര്‍ട്ടി ക്ലാസും, സംസ്ഥാന കൌണ്‍സിലിലെത്താന്‍ നാല് ഘട്ടമായുള്ള പാര്‍ട്ടി ക്ലാസും പൂര്‍ത്തിയാക്കിയിരിക്കണം. സമുദായത്തിനുള്ളില്‍ ചേരിതിരിവുണ്ടാക്കാന്‍ നേതൃത്വം ശ്രമിക്കുമ്പോള്‍ ഐക്യത്തിന്റെ മുദ്രാവാക്യമാണ് എംഎസ്എഫ് മുന്നോട്ടുപോകുന്നത്.

ലീഗ്‌-സമസ്ത തർക്കത്തിനിടെ ഐക്യത്തിന് ആഹ്വാനം ചെയ്ത് എംഎസ്എഫ് അംഗത്വ ക്യാംപയിൻ
പാനൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട് അടിച്ചുതകര്‍ത്ത സംഭവം: 5 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

എംസ്എഫ് ഭാരവാഹികളില്‍ കുറഞ്ഞത് 20 ശതമാനം വനിതകളായിരിക്കണം. അധ്യാപകര്‍ ,ലീഗിലെ മറ്റ് സര്‍വീസ് സംഘടന ഭാരവാഹിത്വം വഹിക്കുന്നവര്‍ക്കും, ഭാരവാഹികളാകാന്‍ കഴിയില്ല. പഠനം പൂര്‍ത്തിയായി മൂന്ന് വര്‍ഷം വരെയാണ് എംഎസ്എഫില്‍ തുടരാന്‍ കഴിയുക. ഹരിത എംഎസ്എഫ് ഉപസമിതിയായി തുടരും. ക്യാമ്പസുകളിലും, ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഹരിത കമ്മറ്റികള്‍ പ്രവര്‍ത്തിക്കും. ഭരണഘടന ഭേദഗതികളോടെയുള്ള എംഎസ്എഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സെപ്റ്റംബറില്‍ തുടങ്ങും.'ഐക്യം, അതിജീവനം, അഭിമാനം' എന്നതാണ് മുദ്രാവാക്യം

Related Stories

No stories found.
logo
Reporter Live
www.reporterlive.com