റേഷൻ വിതരണം; ഐടി മിഷനെ ഒഴിവാക്കാനുള്ള നീക്കം, തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

കേന്ദ്ര ഏജൻസിയെ കൊണ്ടുവരുമെന്നതിൽ നയപരമായ തീരുമാനം വേണമെന്നാണ് വിലയിരുത്തൽ
റേഷൻ വിതരണം; ഐടി മിഷനെ ഒഴിവാക്കാനുള്ള നീക്കം, തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

തിരുവനന്തപുരം: റേഷൻ വിതരണത്തിൽ നിന്ന് ഐടി മിഷനെ ഒഴിവാക്കാനുള്ള നീക്കത്തിൽ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. ഇന്ന് തുടങ്ങാനിരുന്ന കേന്ദ്ര ഏജൻസിയുടെ ട്രയൽ റൺ മാറ്റിവെച്ചു. കേന്ദ്ര ഏജൻസിയെ കൊണ്ടുവരുമെന്നതിൽ നയപരമായ തീരുമാനം വേണമെന്നാണ് വിലയിരുത്തൽ.

റേഷൻ വിതരണം; ഐടി മിഷനെ ഒഴിവാക്കാനുള്ള നീക്കം, തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു
മുസ്ലിംലീഗിനെ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും റാഞ്ചി, യുഡിഎഫ് മത തീവ്രവാദികളുടെ കയ്യിൽ: എ കെ ബാലൻ

സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ സാങ്കേതിക സേവനം നൽകുന്നത് നിലവിൽ സംസ്ഥാന ഐടി മിഷനാണ്. റേഷൻ വിതരണവും മസ്റ്ററിങ്ങും തുടർച്ചയായി മുടങ്ങിയതോടെയാണ് ഐടി മിഷനെ ഒഴിവാക്കി കേന്ദ്ര ഏജൻസിയായ എൻഐസിയെ കൊണ്ടുവരാൻ പൊതുവിതരണ വകുപ്പ് തീരുമാനിച്ചത്.

റേഷൻ വിതരണത്തിൽ നിന്ന് ഐടി മിഷനെ ഒഴിവാക്കാനുള്ള നീക്കം റിപ്പോർട്ടർ ടിവി വാർത്തയാക്കിയിരുന്നു. വാർത്ത ചർച്ചയായതോടെയാണ് ഫയൽ മുഖ്യമന്ത്രിക്ക് വിടാനുള്ള തീരുമാനമായത്. കേന്ദ്ര ഏജൻസിയായ എൻഐസിയെ ആണ് സർക്കാർ ട്രയൽ റണ്ണിന് ക്ഷണിച്ചത്. ട്രയൽ റൺ തുടങ്ങുമെന്ന് സിവിൽ സപ്ലൈസ് കമ്മീഷണറും സ്ഥിരീകരിച്ചിരുന്നു.

റിപ്പോർട്ടർ വാർത്ത ചർച്ചയായതോടെയാണ് ഫയൽ മുഖ്യമന്ത്രിക്ക് വിടാനുള്ള തീരുമാനം. സംസ്ഥാന ഏജൻസിയെ മാറ്റി കേന്ദ്ര ഏജൻസിയെ കൊണ്ടുവരുമ്പോൾ നയപരമായ തീരുമാനം ആവശ്യമാകും എന്നാണ് വിലയിരുത്തൽ. ഇന്നുമുതൽ തുടങ്ങാനിരുന്ന എൻഐസിയുടെ ട്രയൽ റണ്ണും മാറ്റിവെച്ചു. മുഖ്യമന്ത്രിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തുടർനടപടി. ഐടി മേഖലയിൽ വൻ കുതിപ്പുണ്ടെന്ന് മേനി നടിക്കുന്ന സർക്കാരിന് ഐടി മിഷനെ ഒഴിവാക്കുന്നത് തിരിച്ചടിയാകുമായിരുന്നു. ഐടി മിഷനെ ശാക്തീകരിച്ച് ചുമതല തിരിച്ചു നൽകുന്നതാണ് ഇപ്പോൾ പരിഗണനയിൽ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com