സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല, വിളിച്ചാൽ സഹകരിക്കും; പ്രവീൺ കുമാർ

റിപ്പോർട്ടർ ടിവിക്ക് നൽകിയ പ്രതികരണത്തിലാണ് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്
സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല, വിളിച്ചാൽ സഹകരിക്കും; പ്രവീൺ കുമാർ

കോഴിക്കോട്: വടകരയിൽ സർവ കക്ഷി യോഗം വിളിക്കണമെന്ന് കളക്ടറോട് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ. റിപ്പോർട്ടർ ടിവിക്ക് നൽകിയ പ്രതികരണത്തിലാണ് ഡിസിസി പ്രസിഡന്റ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. അതെസമയം സർവകക്ഷി യോഗ ആവശ്യവുമായി സിഎംപി കളക്ടറെ നേരത്തെ ബന്ധപ്പെട്ടിരുന്നുവെന്നും സിപിഐഎമ്മും ലീഗും നടത്തിയ ചർച്ചയെ കുറിച്ചറിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി. സർവ്വകക്ഷി യോഗം വിളിക്കുന്നതിൽ തെറ്റില്ല. എപ്പോൾ വേണമെങ്കിലും കളക്ടർക്ക് യോഗം വിളിക്കാം. വിളിച്ചാൽ പൂർണ്ണ അർത്ഥത്തിൽ സഹകരിക്കുമെന്നും അതിന് സിപിഐഎമ്മിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

അതെസമയം തിരഞ്ഞെടുപ്പ് നടന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും വടകരയിൽ സംഘർഷാവസ്ഥ തുടരുകയാണ്. പരസ്പരം പഴി ചാരുകയാണ് എൽഡിഎഫ്-യുഡിഎഫ് നേതൃത്വം. ഇതിനിടയിൽ പ്രദേശത്തെ സമാധാനന്തരീക്ഷം പുനസ്ഥാപിക്കാൻ സർവ കക്ഷി യോഗം നടത്തണമെന്ന ആവശ്യവുമായി മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലികുട്ടി കോഴിക്കോട് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനുമായി ചർച്ച നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം യുഡിഎഫ് നടത്തിയ വിശദീകരണ യോഗത്തിൽ ആർഎംപി നേതാവ് കെ എസ് ഹരിഹരൻ നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. വിവാദ പരാമർശത്തിന് പിന്നാലെ ഹരിഹരന്റെ വീട്ടിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞുള്ള ആക്രമണവും നടന്നിരുന്നു. ആക്രമണത്തിന് പിന്നിൽ സിപിഐഎം ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്ത് വന്നിരുന്നു.

സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല, വിളിച്ചാൽ സഹകരിക്കും; പ്രവീൺ കുമാർ
ഹരിഹരന്റെ വീട് ആക്രമിച്ചത് ഡിവൈഎഫ്ഐ എന്ന് പൊലീസ്; റിപ്പോർട്ട് തള്ളി സംസ്ഥാന പ്രസിഡന്റ് വി വസീഫ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com