ചെമ്പ്ര ട്രക്കിങ് ഫണ്ട് തട്ടിപ്പ്: രേഖകള്‍ പുറത്തുവരാതിരിക്കാന്‍ ഗൂഢശ്രമം, തെളിവ് റിപ്പോര്‍ട്ടറിന്

വയനാട് ചെമ്പ്ര മലമുകളിലേക്കുള്ള ട്രക്കിങിന് സഞ്ചാരികളില്‍ നിന്ന് ഈടാക്കുന്ന പണമാണ് വെട്ടിപ്പ് നടത്തിയത്
ചെമ്പ്ര ട്രക്കിങ് ഫണ്ട് തട്ടിപ്പ്: രേഖകള്‍ പുറത്തുവരാതിരിക്കാന്‍ ഗൂഢശ്രമം, തെളിവ് റിപ്പോര്‍ട്ടറിന്

തിരുവനന്തപുരം: വയനാട് ചെമ്പ്ര ട്രക്കിങ് ഫണ്ട് വെട്ടിപ്പില്‍ രേഖകള്‍ കാണാനില്ലെന്ന് മറുപടി നല്‍കിയ ഉദ്യോഗസ്ഥന്‍ എന്ത് രേഖകളും തരാന്‍ തയ്യാറെന്ന് വിവരാവകാശ പ്രവര്‍ത്തകനോട് അപേക്ഷിക്കുന്ന ശബ്ദസംഭാഷണം റിപ്പോര്‍ട്ടറിന് ലഭിച്ചു. മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഹരിലാലാണ് എന്ത് രേഖകളും തരാന്‍ തയ്യാറാണെന്നും കുഴപ്പത്തിലാക്കരുതെന്നും സംസാരിക്കുന്നത്.

വയനാട് ചെമ്പ്ര മലമുകളിലേക്കുള്ള ട്രക്കിങിന് സഞ്ചാരികളില്‍ നിന്ന് ഈടാക്കുന്ന പണമാണ് വെട്ടിപ്പ് നടത്തിയത്. വിവരാവകാശ പ്രവര്‍ത്തകനായ ബി പ്രദീപ് കുമാര്‍ 2008 മുതല്‍ 2024 വരെയുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് ചോദിച്ച് വിവരാകാശ അപേക്ഷ നല്‍കി. മേപ്പാടി റേഞ്ച് ഓഫീസര്‍ക്കായിരുന്നു അപേക്ഷ.

എന്നാല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് കാണാനില്ല എന്നായിരുന്നു കിട്ടിയ മറുപടി. സൗത്ത് ഡിഎഫ്ഒ ഷജ്‌ന കരീമിന് അപ്പീല്‍ നല്‍കി. രേഖകള്‍ കാണാനില്ലെന്ന മറുപടി ക്രിമിനല്‍ കുറ്റമാകുമെന്ന് മനസ്സിലാക്കിയ ഷജ്‌ന കരീം രേഖകള്‍ നല്‍കണം എന്ന് മറുപടി നല്‍കി. മറുപടി കിട്ടിയില്ല. വിവരാവകാശ കമ്മീഷണറെ സമീപിച്ചു. ഉത്തരവിട്ടിട്ടും മറുപടിയുണ്ടായില്ല. ഗവര്‍ണര്‍ക്ക് പരാതി കൊടുത്തു. രേഖകള്‍ കാണാതായിട്ടുണ്ടെങ്കില്‍ പൊലീസില്‍ പരാതി കൊടുത്തോ എന്ന്, വീണ്ടും ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഹരിലാലിന് വിവരാകാശ അപേക്ഷ കൊടുത്തതോടെയാണ് വിവരാവകാശ പ്രവര്‍ത്തകനെ വിളിക്കുന്നത്.

ലക്ഷങ്ങളുടെ തട്ടിപ്പ് നടന്ന സംഭവത്തില്‍ ഇതുവരെയും ഓഡിറ്റ് രേഖകള്‍ വിവരാകാശ നിയമപ്രകാരം അപേക്ഷകന് കിട്ടിയില്ല. ഒരു തട്ടിപ്പ് നടന്നാല്‍ അത് പുറത്ത് വരണമെങ്കില്‍ ഏറ്റവും പ്രധാനപ്പെട്ട രേഖകളാണ് ഉദ്യോഗസ്ഥ സംഘം പൂഴ്ത്തി വെക്കുന്നത്.

ചെമ്പ്ര ട്രക്കിങ് ഫണ്ട് തട്ടിപ്പ്: രേഖകള്‍ പുറത്തുവരാതിരിക്കാന്‍ ഗൂഢശ്രമം, തെളിവ് റിപ്പോര്‍ട്ടറിന്
സൗത്ത് വയനാട് ഡിഎഫ്ഒയുടെ പരിധിയില്‍ വരുന്ന ചെമ്പ്രാ മലയിലെ ട്രക്കിങ്ങ്; നടന്നത് വന്‍തട്ടിപ്പ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com