വനത്തിനുള്ളില്‍ ആദിവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം ചുമന്ന് പൊലീസ് ഉദ്യോഗസ്ഥര്‍

മൃതദേഹം തോളില്‍ ചുമന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വനത്തില്‍ നിന്നും പുറത്തെത്തിക്കുകയായിരുന്നു.
വനത്തിനുള്ളില്‍ ആദിവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം ചുമന്ന് പൊലീസ് ഉദ്യോഗസ്ഥര്‍

പത്തനംതിട്ട: ആദിവാസി യുവതിയെ വനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബന്ധുക്കളോടൊപ്പം വനവിഭവം ശേഖരിക്കാന്‍ പോയ ജോനമ്മയാണ് മരിച്ചത്. ചാലക്കയത്ത് നിന്നും അഞ്ച് കിലോമീറ്റര്‍ വനത്തിനുള്ളിലാണ് യുവതി മരിച്ചത്. തുടർന്ന് മൃതദേഹം തോളില്‍ ചുമന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വനത്തില്‍ നിന്നും പുറത്തെത്തിക്കുകയായിരുന്നു.

പമ്പ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണ് മൃതദേഹം തോളില്‍ ചുമന്ന് പുറത്തെത്തിച്ചത്. ളാഹ സ്വദേശിനിയാണ് 22 വയസ്സുകാരിയായ ജോനമ്മ. രക്തക്കുറവിന് ചികില്‍സയിലായിരുന്നു ജോനമ്മയെന്ന് കുടുംബം പറഞ്ഞു. കാട്ട് കമ്പില്‍ തുണി കെട്ടിയാണ് മൃതദേഹം കാടിന് പുറത്ത് എത്തിച്ചത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com