പരിഷ്‌കാരങ്ങളുമില്ല, പരിശോധനയുമില്ല; ഡ്രൈവിങ് അറിയാത്തവര്‍ക്കും ലൈസന്‍സ് നല്‍കുന്ന തട്ടിപ്പുകാര്‍

ആധാര്‍ കാര്‍ഡും പണവും നല്‍കിയാല്‍ ലൈസന്‍സ് കിട്ടുമെന്നാണ് വാഗ്ദാനം
പരിഷ്‌കാരങ്ങളുമില്ല, പരിശോധനയുമില്ല; ഡ്രൈവിങ് അറിയാത്തവര്‍ക്കും ലൈസന്‍സ് നല്‍കുന്ന തട്ടിപ്പുകാര്‍

കല്‍പ്പറ്റ: യാതൊരു മാനദണ്ഡങ്ങളുമില്ലാതെ ഡ്രൈവിങ് ലൈസന്‍സ് സംഘടിപ്പിച്ചു നല്‍കുന്ന മാഫിയ സംഘങ്ങള്‍ കേരള- കര്‍ണാടക അതിര്‍ത്തി നഗരങ്ങളില്‍ സജീവം. ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് പുതിയ മാനദണ്ഡങ്ങളും പരിഷ്‌കാരങ്ങളും വന്നതോടെ തട്ടിപ്പുകാര്‍ക്ക് ചാകരയാണ്. മോട്ടോര്‍ വാഹന വകുപ്പിന്റെ യാതൊരു പരിശോധനയും ഇല്ല. ഡ്രൈവിങ് അറിയാത്തവര്‍ക്കും ഇവിടെനിന്ന് ലൈസന്‍സ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടര്‍ അന്വേഷണത്തില്‍ കണ്ടെത്തിയത്.

ആധാര്‍ കാര്‍ഡും പണവും നല്‍കിയാല്‍ ലൈസന്‍സ് കിട്ടുമെന്നാണ് വാഗ്ദാനം. കര്‍ണാടക ഹുന്‍സൂരിലെ ആര്‍ടിഒ ഓഫീസില്‍ നിരവധി പേരാണ് ഇത്തരത്തില്‍ ലൈസന്‍സിനായെത്തുന്നത്. മിക്കവരും ലൈസന്‍സിനായി കേരളത്തില്‍ നിന്നെത്തുന്നവരാണ്. പണമുണ്ടെങ്കില്‍ ടു വീലറോ, ഫോര്‍ വീലറോ ഏത് ലൈസന്‍സും ലഭിക്കുമെന്നാണ് ഏജന്റുമാര്‍ പറയുന്നത്.

ഡ്രൈവിങ് സ്‌കൂളിന്റെ മറവില്‍ ലൈസന്‍സ് തരപ്പെടുത്തി കൊടുക്കുന്ന മിക്ക ഏജന്‍മാരുടെയും ലക്ഷ്യം മലയാളികളാണ്. ആധാര്‍ കാര്‍ഡും രേഖകളും വാട്‌സാപ്പിലൂടെ അയച്ച് പണം ഗൂഗിള്‍ പേയിലൂടെ നല്‍കിയാല്‍ ലൈസന്‍സ് തപാല്‍ വഴി വീട്ടിലെത്തും. നൂറോ ഇരുന്നൂറോ രൂപ അധികം നല്‍കുന്നവര്‍ക്ക് ലേര്‍ണിങ് ലൈസന്‍സും ഏജന്റുമാര്‍ തന്നെ തരപ്പെടുത്തി നല്‍കും. പാലക്കാട്, തിരുവനന്തപുര അടക്കമുള്ള ജില്ലകളില്‍ നിന്ന് സ്ത്രീകളും മധ്യവയസ്‌കരുമടക്കം നിരവധി പേര്‍ ലൈസന്‍സിനായി ഇവിടെയെത്തുന്നുണ്ട്. കേരളത്തില്‍ ഡ്രൈവിങ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതോടെ നിരവധി പേരാണ് ലൈസന്‍സിനായി കര്‍ണാടകയിലേക്ക് എത്തുന്നത്.

വീഡിയോ റിപ്പോർട്ട് കാണാം;

Related Stories

No stories found.
logo
Reporter Live
www.reporterlive.com