മുഖ്യമന്ത്രി ദുബായിലേക്ക്; സ്വകാര്യയാത്ര കുടുംബത്തോടൊപ്പം

ഇന്നലെ വൈകീട്ടാണ് അദ്ദേഹത്തിന്റെ യാത്രക്ക് കേന്ദ്രത്തില്‍ നിന്നുള്ള അനുമതി ലഭിച്ചത്
മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയും കുടുംബവും ദുബായിലേക്ക് യാത്ര തിരിച്ചു. 16 ദിവസത്തെ വിദേശ സന്ദര്‍ശനത്തിനായാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. ഇന്ന് രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഇന്തോനേഷ്യയിലേക്ക് യാത്ര പുറപ്പെട്ടത്. ഈ മാസം 12 വരെ മുഖ്യമന്ത്രിയും കുടുംബവും ഇന്തോനേഷ്യയില്‍ തുടരും. പിന്നീടുള്ള ആറ് ദിവസങ്ങള്‍ അദ്ദേഹം സിങ്കപ്പൂരിലാകും ചെലവഴിക്കുക.

മുഖ്യമന്ത്രി പിണറായി വിജയൻ
കുടുംബ തര്‍ക്കത്തില്‍ ഇടപെട്ടു; യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊല്ലാന്‍ കാരണമായി

19 മുതല്‍ 21 വരെ യുഎഇയും സന്ദര്‍ശിക്കും. തുടര്‍ന്ന് ശേഷം കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം. ഭാര്യ, മകള്‍ വീണ, മന്ത്രി മുഹമ്മദ് റിയാസ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളില്‍ സാധാരണ സര്‍ക്കാര്‍തന്നെ യാത്ര സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കുകയാണ് പതിവ്. സ്വകാര്യ സന്ദര്‍ശനമായതിനാല്‍ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല. അടുത്ത ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടികള്‍ മാറ്റിവെച്ചാണ് യാത്ര. ഓഫീസില്‍ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന സ്റ്റാഫ് അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com