ബസ് ഓടിക്കുമ്പോള്‍ യദു ഫോണ്‍ ഉപയോഗിച്ചു, ഒരു മണിക്കൂറിലേറെ സംസാരിച്ചു: പൊലീസ് റിപ്പോര്‍ട്ട്

തര്‍ക്കമുണ്ടായ ദിവസം ബസ് ഓടിക്കുന്നതിനിടെ യദു നിരവധി തവണ ഫോണില്‍ സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്
ബസ് ഓടിക്കുമ്പോള്‍ യദു ഫോണ്‍ ഉപയോഗിച്ചു, ഒരു മണിക്കൂറിലേറെ സംസാരിച്ചു: പൊലീസ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ പൊലീസ് റിപ്പോര്‍ട്ട്. തര്‍ക്കമുണ്ടായ ദിവസം ബസ് ഓടിക്കുന്നതിനിടെ യദു നിരവധി തവണ ഫോണില്‍ സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചതായി പൊലീസ് പറയുന്നു.

ബസ് ഓടിക്കുന്നതിനിടെ യദു നടത്തിയ ഫോണ്‍വിളിയെക്കുറിച്ച് പൊലീസ് കെഎസ്ആര്‍ടിസിക്ക് റിപ്പോര്‍ട്ട് നല്‍കും. തൃശൂരില്‍ നിന്നു തുടങ്ങി പാളയം എത്തുന്നതുവരെ പലതവണയായി യദു ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചതായാണ് കണ്ടെത്തല്‍.

ബസിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കാണാതായതിലും പൊലീസിന്റെ സംശയം യദുവിലേക്കാണ് നീളുന്നത്. സംഭവം നടന്നതിന് പിറ്റേ ദിവസം പകല്‍ തമ്പാനൂരിലെ ഡിപ്പോയിലുള്ള ബസിനു സമീപം യദു എത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മെമ്മറി കാര്‍ഡ് കാണാതായതുമായി ബന്ധപ്പെട്ടും യദുവിന്റെ ഫോണ്‍വിവരങ്ങള്‍ ശേഖരിക്കും.

ബസ് ഓടിക്കുമ്പോള്‍ യദു ഫോണ്‍ ഉപയോഗിച്ചു, ഒരു മണിക്കൂറിലേറെ സംസാരിച്ചു: പൊലീസ് റിപ്പോര്‍ട്ട്
ബസ് ഓടിച്ചത് യദു തന്നെ,റിപ്പോർട്ട് ; 'ഇപ്പോൾ ഓർമ്മ തിരിച്ചു കിട്ടിക്കാണും' എന്ന് നടി റോഷ്ന

Related Stories

No stories found.
logo
Reporter Live
www.reporterlive.com