വ്യാജ വാർത്ത നിർമ്മിച്ചെന്ന കേസ്; ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
വ്യാജ വാർത്ത നിർമ്മിച്ചെന്ന കേസ്; ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട്: പോക്സോ കേസിലെ ഇരയെന്ന വ്യാജേന ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരിയുടെ മകളെ ഉപയോഗിച്ച് വീഡിയോ നിർമിച്ച കേസിൽ ചാനൽ സംഘത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റസിഡൻറ് എഡിറ്റർ കെ ഷാജഹാൻ, റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ് തുടങ്ങി ആറ് പേരാണ് കേസില്‍ പ്രതികൾ.

വ്യാജ വാർത്ത നിർമ്മിച്ചെന്ന കേസ്; ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു
നടുറോട്ടില്‍ വണ്ടി നിര്‍ത്തി യദു മോശമായി സംസാരിച്ചു, സ്ത്രീയെന്നു പോലും പരിഗണിച്ചില്ല: റോഷ്‌ന

കോഴിക്കോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വ്യാജ ഇലക്ട്രോണിക് രേഖ ചമയ്ക്കൽ, തെളിവു നശിപ്പിക്കൽ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com