റായ്ബറേലിയില്‍ നിന്ന് മത്സരിക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു; പി കെ കുഞ്ഞാലിക്കുട്ടി

ബിജെപിക്ക് തിരഞ്ഞെടുപ്പ് എളുപ്പമല്ലെന്ന് ബോധ്യപ്പെട്ടുവെന്നും അതുകൊണ്ടാണ് പ്രധാനമന്ത്രിയടക്കം കടുത്ത വര്‍ഗീയ പ്രസംഗം നടത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
റായ്ബറേലിയില്‍ നിന്ന് മത്സരിക്കണമെന്ന് മുസ്‌ലിം ലീഗ്
ആവശ്യപ്പെട്ടിരുന്നു; പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: രാഹുല്‍ ഗാന്ധിയുടെ റായ്ബറേലിയിലെ സ്ഥാനാര്‍ത്ഥിത്വം ഇന്‍ഡ്യ മുന്നണിയുടെ സാധ്യത വര്‍ധിപ്പിക്കുമെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇടതുപക്ഷം അതിനെ വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ഡ്യ മുന്നണിയുടെ സാധ്യത വര്‍ധിക്കണമെന്നല്ലേ ഇടതുപക്ഷവും ആഗ്രഹിക്കുന്നത്. അതിനാല്‍ അത്തരം വിമര്‍ശനങ്ങളില്‍ നിന്ന് പിന്മാറണം. കോണ്‍ഗ്രസിനെ പോലെ വലിയ പാര്‍ട്ടികള്‍ ഇത്തരം തീരുമാനമെടുക്കും. ഭരണഘടനപരമായി ഒരു സ്ഥാനാര്‍ത്ഥിക്ക് ഒന്നിലധികം മണ്ഡലങ്ങളില്‍ മത്സരിക്കാം. റായ്ബറേലിയില്‍ രാഹുല്‍ വിജയിച്ച് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പുണ്ടായാല്‍ അതിന്റെ ആഘോഷമാവും മണ്ഡലത്തിലുണ്ടാവുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാഹുല്‍ റായ്ബറേലിയില്‍ നിന്ന് മത്സരിക്കണമെന്ന് ലീഗും ആവശ്യപ്പെട്ടിരുന്നു. ബിജെപിക്ക് തിരഞ്ഞെടുപ്പ് എളുപ്പമല്ലെന്ന് ബോധ്യപ്പെട്ടുവെന്നും അതുകൊണ്ടാണ് പ്രധാനമന്ത്രിയടക്കം കടുത്ത വര്‍ഗീയ പ്രസംഗം നടത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com