വൈദ്യുതി ഉപഭോഗത്തിൽ വീണ്ടും റെക്കോർഡ്; കഴിഞ്ഞ ദിവസം ഉപയോഗിച്ചത് 11.4 കോടി യൂണിറ്റ്

പീക്ക് സമയ ആവശ്യകതയും റെക്കോർഡിലാണ്
വൈദ്യുതി ഉപഭോഗത്തിൽ വീണ്ടും റെക്കോർഡ്; കഴിഞ്ഞ ദിവസം ഉപയോഗിച്ചത് 11.4 കോടി യൂണിറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത്‌ വൈദ്യുതി ഉപഭോഗത്തിൽ വീണ്ടും റെക്കോർഡ്. കഴിഞ്ഞ ദിവസത്തെ ആകെ വൈദ്യുതി ഉപയോഗം 11.4 കോടി യൂണിറ്റാണ്. പീക്ക് സമയ ആവശ്യകതയും റെക്കോർഡിലാണ്. ഇന്നലെ 5797 മെഗാവാട്ട് വരെ എത്തി. ചൂട് കൂടുന്നതോടെ സംസ്ഥാനത്ത്‌ വൈദ്യുതി ഉപഭോഗവും കൂടുകയാണ്.

വൈദ്യുതി ഉപഭോഗം എങ്ങനെ കുറയ്ക്കാമെന്നതുസംബന്ധിച്ച നിർദേശങ്ങൾ അറിയിക്കാൻ കെഎസ്ഇബിയോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങൾക്ക് ഇത് സംബന്ധിച്ച ബോധവത്കരണം നടത്തി അതിലൂടെ വൈദ്യുതി ഉപഭോഗത്തിന്റെ അളവ് കുറയ്ക്കാൻ കഴിയുമോ എന്നതടക്കം കെഎസ്ഇബിയുടെ പരിഗണനയിലുണ്ട്. സംസ്ഥാനത്ത്‌ ലോഡ് ഷെഡിംഗ് ഉണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസം സർക്കാർ വ്യക്തമാക്കിയിരുന്നു. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി വിളിച്ച കെഎസ്ഇബി യോഗത്തിലാണ് തീരുമാനമായത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com