പകല്‍ ബൈക്കില്‍ കറങ്ങി കണ്ടുവെക്കും, ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം, ആഢംബര ജീവിതം

മോഷണത്തിലൂടെ ലഭിക്കുന്ന പണം ആഢംബര ജീവിതത്തിനും മയക്കുമരുന്ന് വാങ്ങുന്നതിനുമാണ് പ്രതികള്‍ ഉപയോഗിക്കുന്നതെന്ന് പൊലീസ്
പകല്‍ ബൈക്കില്‍ കറങ്ങി കണ്ടുവെക്കും, ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം, ആഢംബര ജീവിതം

പെരുമ്പാവൂര്‍: മോഷണക്കേസില്‍ മൂന്ന് പേര്‍ പിടിയില്‍. ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നവരാണ് പൊലീസിന്റെ വലയിലായത്. കൊമ്പനാട് ചൂരമുടി കോട്ടിശേരിക്കുടി വീട്ടില്‍ ആല്‍വിന്‍ ബാബു(24), കൊമ്പനാട് ചൂരമുടി മാരിക്കുടി വീട്ടില്‍ റോബിന്‍(20), ചൂരമുടി പൊന്നിടത്തില്‍ വീട്ടില്‍ സൂര്യ(20) എന്നിവരാണ് പിടിയിലായത്.

പകല്‍ സമയങ്ങളില്‍ ബൈക്കില്‍ കറങ്ങി ദേവാലയങ്ങള്‍ കണ്ടുവെക്കുകയും രാത്രിയെത്തി മോഷണം നടത്തുന്നതുമാണ് പ്രതികളുടെ രീതി. മോഷണത്തിലൂടെ ലഭിക്കുന്ന പണം ആഢംബര ജീവിതത്തിനും മയക്കുമരുന്ന് വാങ്ങുന്നതിനുമാണ് പ്രതികള്‍ ഉപയോഗിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പുതിയ മോഷണത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.

വെങ്ങോല മാര്‍ ബഹനാം സഹദ് വലിയപള്ളി, പെരുമാലി സെന്റ് ജോര്‍ജ് യാക്കോബായ പള്ളി തുടങ്ങിയിടങ്ങളില്‍ കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ്. മാര്‍ച്ചില്‍ കുറുപ്പുംപടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നെടുങ്ങപ്ര, കീഴില്ലം പള്ളികളിലും കഴിഞ്ഞ മാസം കോട്ടപ്പടി നാഗഞ്ചേരി പള്ളിയിലും മോഷണം നടത്തിയത് ഇവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പെരുമ്പാവൂര്‍ എഎസ്പി മോഹിത് രാവത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com