വ്യക്തിഹത്യകൊണ്ട് ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്ത നിര്‍വഹണത്തില്‍ നിന്ന് പിന്നോട്ടുപോകില്ല: മേയര്‍

മേയര്‍ക്ക് വാട്‌സ്ആപ്പില്‍ അശ്ലീല സന്ദേശം അയച്ചെന്ന പരാതിയില്‍ എറണാകുളം സ്വദേശി ശ്രീജിത്തിനെയാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.
വ്യക്തിഹത്യകൊണ്ട് ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്ത നിര്‍വഹണത്തില്‍ നിന്ന് പിന്നോട്ടുപോകില്ല: മേയര്‍

തിരുവനന്തപുരം: വ്യക്തിഹത്യ കൊണ്ടൊന്നും ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്ത നിര്‍വഹണത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. മേയര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഒരാള്‍ അറസ്റ്റിലായതിന് പിന്നാലെയാണ് പ്രതികരണം.

'ദൃശ്യമാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും തുടര്‍ച്ചയായി വ്യക്തിഹത്യ നേരിടുകയാണ്. ഔദ്യോഗിക മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച വ്യക്തിയ്ക്ക് എതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആ വ്യക്തിയെ അറസ്റ്റ് ചെയ്തു എന്ന് അറിയാന്‍ കഴിഞ്ഞു.

ഇത്തരത്തില്‍ തുടര്‍ച്ചയായി വ്യക്തിഹത്യ നടത്തിയത്‌കൊണ്ടൊന്നും ജനങ്ങള്‍ ഏല്പിച്ച ഉത്തരവാദിത്വ നിര്‍വഹണത്തില്‍ നിന്നും പിന്നോട്ട് പോകില്ല.' മേയര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മേയര്‍ക്ക് വാട്‌സ്ആപ്പില്‍ അശ്ലീല സന്ദേശം അയച്ചെന്ന പരാതിയില്‍ എറണാകുളം സ്വദേശി ശ്രീജിത്തിനെയാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

സാമൂഹിക മാധ്യമങ്ങളിലെ സൈബര്‍ ആക്രമണത്തില്‍ ആര്യ രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് മേധാവിക്കും മ്യൂസിയം പൊലീസിനുമാണ് പരാതി നല്‍കിയത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നാലെയാണ് സൈബര്‍ ആക്രമണം തുടങ്ങിയതെന്ന് പരാതിയില്‍ പറയുന്നു. സഹോദരനൊപ്പമുള്ള ചിത്രത്തിനും മറ്റ് ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കും കീഴില്‍ അശ്ലീല കമന്റുകള്‍ നിറയുന്നെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com